TopTop
Begin typing your search above and press return to search.

വീട്ടുജോലിക്കിടെ നൃത്തം ചെയ്യാമോ? നടി ശോഭന പഠിപ്പിച്ചു തരും (വീഡിയോ)

വീട്ടുജോലിക്കിടെ നൃത്തം ചെയ്യാമോ? നടി ശോഭന പഠിപ്പിച്ചു തരും (വീഡിയോ)

ലോക് ഡൗണ്‍ കാലം കുടുംബത്തോടൊപ്പം ചിലവഴിക്കുകയാണ് സിനിമ താരങ്ങള്‍. വ്യായാമം ചെയ്യുന്നതിന്റെയും നൃത്ത പരിശീലനം നടത്തുന്നതിന്റെയുമെല്ലാം വീഡിയോകളും താരങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവെയ്ക്കുന്നുണ്ട്. നടി ശോഭനയും ലോക്ഡൗണ്‍ കാലത്ത് നൃത്ത പരിശീലനത്തില്‍ തന്നെയാണ്. വീട്ടുജോലികള്‍ നൃത്തത്തിലൂടെ ചെയ്യാം എന്നാണ് ശോഭന കാണിച്ചു തരുന്നത്. ശോഭനയുടെ നൃത്ത വിദ്യാലയമായ കലാര്‍പ്പണയിലെ വിദ്യാര്‍ത്ഥികളുമുണ്ട് ഒപ്പം.

വീട്ടിലിരുന്നാണ് ശോഭനയും വിദ്യാര്‍ത്ഥികളും നൃത്തം ചെയ്യുന്നത്. നൃത്തം ചെയ്തുകൊണ്ട് കുഞ്ഞിന് ഭക്ഷണം നല്‍കുന്നതും, ചെടിക്ക് വെള്ളമൊഴിക്കുന്നതും, അടുക്കള ജോലികള്‍ ചെയ്യുന്നതുമെല്ലാം വീഡിയോയില്‍ കാണാം.

നീണ്ട ഇടവേളയ്ക്കു ശേഷം അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട എന്ന ചിത്രത്തിലൂടെയാണ് ശോഭന ചലചിത്രരംഗത്തേക്ക് തിരികെയെത്തുന്നത്. ശോഭനയെ കൂടാതെ സുരേഷ് ഗോപി, കല്യാണി പ്രിയദര്‍ശന്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. ചിത്രത്തിലെ നായികയും നൃത്തം പഠിച്ചിട്ടുള്ള ഒരു വീട്ടമ്മയാണ്.


Next Story

Related Stories