TopTop
Begin typing your search above and press return to search.

ലോക്ക്ഡൗൺ ലംഘിച്ച് രഥോൽസവം, രാജ്യത്തെ ആദ്യ കോവിഡ് മരണം നടന്ന കലബുർഗിയിൽ ഒത്തുകൂടിയത് വൻജനക്കൂട്ടം- വീഡിയോ

ലോക്ക്ഡൗൺ ലംഘിച്ച് രഥോൽസവം, രാജ്യത്തെ ആദ്യ കോവിഡ് മരണം നടന്ന കലബുർഗിയിൽ ഒത്തുകൂടിയത് വൻജനക്കൂട്ടം- വീഡിയോ

കൊറോണ വൈറസ് ബാധയെ ചെറുക്കാൻ കേന്ദ്രം ലോക്ക്ഡൗൺ നിർദേശങ്ങൽ കർശനമാക്കുമ്പോൾ കർണാടകയിലെ പ്രധാന കോവിഡ് ഹോട്ട് സ്പോട്ടിൽ വൻ വീഴ്ച. ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് ക്ഷേത്രത്തിലെ രഥോത്സവം സംഘടിപ്പിച്ച സംഭവമാണ് വലിയ ഭീഷണി ഉയർത്തുന്നത്. രാജ്യത്ത് ആദ്യ കോവിഡ് മരണ റിപ്പോർട്ട് ചെയ്ത കലബുറഗിയിലാണ് നിർദേശങ്ങൾ ലംഘിച്ച് ഇരുനൂറോളം പേർ രാവൂർ സിദ്ധലിംഗേശ്വര ക്ഷേത്രത്തിലെ രഥോൽസവത്തിൽ പങ്കെടുത്തത്.

കൊവിഡ് ബഫർസോണിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയെള്ള ക്ഷേത്രത്തിലായിരുന്നു ഉൽസവം. ആഘോഷത്തിൽ ആളുകൾ തോളോടുതോൾ ചേർന്ന്​ തേരുവലിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നു. കലബുറഗിയിൽ ഇതിനോടകം മൂന്ന് പേർ രോഗം ബാധിച്ച് മരിക്കുകയും ഇരുപത് പേർ ചികിത്സയിലും തുടരുന്നതിനിടെയാണ് സംഭവം.

ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്ത് വന്നതോടെ ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ചതിന് ക്ഷേത്ര ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തു. നേരത്തെ കർണാടക തുരുവക്കരെ മണ്ഡലത്തിലെ ബിജെപി എംഎൽഎ ജയറാം നിർദേശങ്ങൾ‌ ലംഘിച്ച് പിറന്നാളാഘോഷം സംഘടിപ്പിച്ചതും വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട്​ എംഎൽഎയെ ഒഴിവാക്കി പൊലീസ്​ കേസും​ രജിസ്റ്റർ ചെയ്തിരുന്നു.


Next Story

Related Stories