TopTop
Begin typing your search above and press return to search.

ശിവശങ്കറിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി, ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മര്‍ദ്ദനം

ശിവശങ്കറിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി, ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മര്‍ദ്ദനം

കസ്റ്റംസ് വാഹനത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ കൊണ്ടുപോവുന്നതിനിടെ ആയിരുന്നു ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും ആശുപത്രിയിൽ ചികിൽസയിലേക്ക് മാറ്റിയതും.

ശിവശങ്കരിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് നേരത്തെ കരമനയിലെ സ്വകാര്യ ആശുപത്രിയി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. എന്നാല്‍ നട്ടെല്ലിന് വേദനയുണ്ടെന്ന് എം ശിവശങ്കറിന്‍രെ വാദം കണക്കിലെടുത്തും വിദഗ്ധ പരിശോധന വേണമെന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശ. സാഹചര്യത്തിലുമായിരുന്നു ആശുപത്രി മാറ്റം.

വിദഗ്ദ പരിശോധനയ്ക്കായി ശിവശങ്കറിനെ ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് കസ്റ്റംസും ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ശനിയാഴ്ച ഉച്ചയോടെയാണ് ഇതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചത്. ഇതിനിടെ മാധ്യമ പ്രവര്‍ത്തകരെ സ്വകാര്യ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ മര്‍ദ്ദിക്കുന്ന സാഹചര്യവും ഉണ്ടായി.

രണ്ടേകാലിന് ശേഷമാണ് എം ശിവശങ്കറിനെ പുറത്തെത്തിച്ചത്. ഇതിനിടെ ഓടിയെത്തിയ മാധ്യമ പ്രവര്‍ത്തകരെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കാതിക്കാനുള്ള ശ്രമങ്ങളും ഉണ്ടായി. ഇതിനിടെയായിരുന്നു മാധ്യമ പ്രവര്‍ത്തകരെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ മര്‍ദ്ദിച്ചത്.


Next Story

Related Stories