TopTop
Begin typing your search above and press return to search.

കരുത്തന്റെ പതനം-വീഡിയോ

കരുത്തന്റെ പതനം-വീഡിയോ

കേരള രാഷ്ട്രീയത്തെ പ്രക്ഷുബ്ദമാക്കിയ നാല് മാസത്തിന് ശേഷമാണ് സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്‍ സ്വാധീനമുള്ള ശിവശങ്കറിന് സ്വര്‍ണകടത്തിലെ പ്രധാന പ്രതികളുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്ന ജൂലൈ ആദ്യ വാരം മുതലാണ് കേസിന് രാഷ്ട്രീയ മാനങ്ങള്‍ വന്നത്. ആദ്യം ശിവശങ്കറിനെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയ മുഖ്യമന്ത്രി അദ്ദേഹത്തെ പിന്നീട് സസ്‌പെന്റ് ചെയ്യാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് ശേഷവും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാതിരുന്നത് സര്‍ക്കാരിനും ആശ്വാസമായി. എന്നാല്‍ കഴിഞ്ഞയാഴ്ച പുറത്തുവന്ന വിവരങ്ങളാണ് ശിവശങ്കറിനെ കസ്റ്റഡിയില്‍ എടുക്കുന്നതിലേക്ക് നയിച്ചത്. സ്വര്‍ണക്കടത്തിന്റെ മുഖ്യ സൂത്രധാരന്‍ ശിവശങ്കറാണെന്ന് ഇഡി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. വിദേശ കമ്പനിയുമായി സര്‍ക്കാരിലെ ബന്ധപ്പെട്ട വകുപ്പുകളുമായി ചര്‍ച്ച പോലും നടത്താതെ സ്വന്തം നിലയില്‍ കരാര്‍ ഒപ്പിടാന്‍ മാത്രം സ്വാധീനമുണ്ടായിരുന്ന വ്യക്തിയാണ് കസ്റ്റഡിയിലായിരിക്കുന്നത്. വിവാദമായ സ്പ്രിങ്കളര്‍ കരാറിന്റെ ഉത്തരവാദി താനാണെന്ന് ശിവശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തി സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റഡിയാലാകുന്നത് സര്‍ക്കാരിനും തിരിച്ചടിയാണ്.

ജൂണ്‍ 30 നാണ് നയതന്ത്ര ബാഗേജില്‍ സ്വര്‍ണം തിരുവനന്തപുരത്ത് എത്തിക്കുന്നത്. കേസിലെ പ്രതി സ്വ്പന സുരേഷുമായുള്ള ബന്ധമാണ് ശിവശങ്കറിനെതിരെ ആദ്യം ആരോപണമായി വന്നത്. സ്വപ്ന സുരേഷിനെ സ്പേസ് പാര്‍ക്കില്‍ നിയമിച്ചത് ശിവശങ്കറാണെന്ന വിവരം പുറത്തുവന്നതോടെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ചൂടുപിടിച്ചു. ആദ്യം മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് മാറ്റി നിര്‍ത്തിയ ശിവശങ്കറിനെ ജൂലൈ 16 ന് സസ്പെന്റ് ചെയ്തു. പിന്നീട് കേസ് അന്വേഷിക്കാന്‍ എന്‍ഐഎയും ഇഡിയും എത്തി. ശിവശങ്കറിനെ പല ഘട്ടങ്ങളിലായി ചോദ്യം ചെയ്തു. ഒരോ ദിവസവും അറസ്റ്റിനെക്കുറിച്ചും കസ്റ്റഡിയേയും കുറിച്ചുള്ള അഭ്യുഹങ്ങള്‍ വാര്‍ത്തകളായി വന്നു. 100 ലേറെ മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും ശിവശങ്കറിനെ കസ്റ്റഡിയിലെടുക്കാത്തത് അദ്ദേഹത്തിന്റെ നിരപരാധിത്വത്തിന്റെ ലക്ഷണമായും ചില കേന്ദ്രങ്ങള്‍ വ്യാഖ്യാനിച്ചു. എന്നാല്‍ സ്വപ്ന സുരേഷിന് കമ്മീഷന്‍ പണം സൂക്ഷിക്കാന്‍ ലോക്കര്‍ തുറക്കാന്‍ സഹായിച്ചതും, ചാറ്റേഡ് എക്കൗണ്ടന്റുമായി നടത്തിയ ചാറ്റുകളും ശിവശങ്കറിനെതിരായ തെളിവുകളായി അവതരിപ്പിക്കപ്പെട്ടു. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസുത്രകന്‍ ശിവശങ്കറാണെന്നും ഇഡി നിലപാടെടുത്തു. ഇതോടെയാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയതും അദ്ദേഹം കസ്റ്റഡിയിലായതും.

ഈ സര്‍ക്കാരിന്റെ കാലത്തെ എല്ലാ പ്രധാന പദ്ധതികളുടെയും നടത്തിപ്പിന്റെ താക്കോല്‍ സ്ഥാനത്തുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് എം ശിവശങ്കര്‍. പലതും വിവാദത്തില്‍പ്പെടുകയും ചെയ്തു. അതുകൊണ്ട് തന്നെയാണ് ശിവശങ്കറിന് സംഭവിച്ച പതനം സംസ്ഥാന സര്‍ക്കാരിനും തിരിച്ചടിയാകുന്നത്.



Next Story

Related Stories