TopTop
Begin typing your search above and press return to search.

എപ്പോഴാണ് അവസാനമായി നിങ്ങള്‍ നിങ്ങളുടെ അമ്മയെ കെട്ടിപ്പിടിച്ചത്?; കനിഹ ചോദിക്കുന്നു

എപ്പോഴാണ് അവസാനമായി നിങ്ങള്‍ നിങ്ങളുടെ അമ്മയെ കെട്ടിപ്പിടിച്ചത്?; കനിഹ ചോദിക്കുന്നു

എപ്പോഴാണ് അവസാനമായി നിങ്ങള്‍ നിങ്ങളുടെ അമ്മയെ കെട്ടിപ്പിടിച്ചത്? കഴിഞ്ഞ മാതൃദിനത്തില്‍ അമ്മമാര്‍ക്കുവേണ്ടി ഒരുക്കിയ 'മാ' എന്ന ഷോര്‍ട്ട് ഫിലിമിലൂടെ കനിഹ ചോദിക്കുന്നു. മക്കള്‍ക്കു വേണ്ടി അമ്മമാര്‍ ജീവിക്കുന്നു. എന്നാല്‍ പലപ്പോഴും അമ്മമാര്‍ക്ക് വേണ്ടി അല്‍പം സമയം മാറ്റിവെക്കാന്‍ മക്കള്‍ മറക്കുന്നു. തന്റെ ഷോര്‍ട്ട് ഫിലിമിലൂടെ കനിഹ പ്രേക്ഷകരോട് പറയുന്നത് ഇതാണ്.

'കുട്ടികളെ വളര്‍ത്തുന്നതിനിടയില്‍ അമ്മമാര്‍ സ്വയം ശ്രദ്ധിക്കാന്‍ പോലും മറന്നു പോകുന്നു. നരച്ച മുടിയും കണ്ണിനു ചുറ്റുമുള്ള കറുത്ത നിറവും ദേഹത്തെ ചുളിവും ഗര്‍ഭകാലത്ത് വയറ്റിലുണ്ടാകുന്ന പാടുകളും അതിനൊന്നും വിലയില്ലേ എന്നാണ് കനിഹ ചോദിക്കുന്നത്. ജീവിക്കാനുള്ള നെട്ടോട്ടത്തിനിടെ അമ്മയ്ക്ക് വേണ്ടതെന്താണെന്ന് നമ്മള്‍ അറിയുന്നില്ല. വാര്‍ധക്യത്തില്‍ അമ്മമാര്‍ക്ക് വേണ്ടത് സ്‌നേഹവും പരിഗണനയും മാത്രമാണ്'. ഷോര്‍ട്ട് ഫിലിമില്‍ കനിഹ തന്നെ രംഗത്തെത്തിയാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

കനിഹ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം മമ്മുട്ടിയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഷോര്‍ട്ട് ഫിലിമിന്റെ ഛായാഗ്രഹണം ഇമ്രാന്‍ അഹമ്മദും സംഗീതം പ്രസന്ന ശിവരാമനും എഡിറ്റിങ് ഗോകുല്‍ നാഥും നിര്‍വഹിച്ചിരിക്കുന്നു.


Next Story

Related Stories