TopTop
Begin typing your search above and press return to search.

ബച്ചനെങ്ങനെ ഇങ്ങനെയായി, ജൂണ്‍ 12നു ആമസോണ്‍ പ്രൈമില്‍ കാണാം (വീഡിയോ)

ബച്ചനെങ്ങനെ ഇങ്ങനെയായി, ജൂണ്‍ 12നു ആമസോണ്‍ പ്രൈമില്‍ കാണാം (വീഡിയോ)

അമിതാഭ് ബച്ചനും ആയുഷ്മാന്‍ ഖുറാനയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗുലാബോ സിതാബോ ജൂണ്‍ 12നു ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരുടെ മുന്‍പിലെത്തുകയാണ്. സാധാരണ മനുഷ്യന്റെ ദൈംദിന പോരാട്ടങ്ങള്‍ അവതരിപ്പിക്കുന്ന അസാധാരണമായ കുടുംബ, ഹാസ്യ ചിത്രമായ ഗുലാബോ സിതാബോ സംവിധാനം ചെയ്തിരിക്കുന്നത് ഷൂജിത്ത് സര്‍ക്കാര്‍ ആണ്. മെയ്ക്ക് ഓവര്‍ കൊണ്ട് പലപ്പോഴും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുള്ള ബച്ചന്റെ മറ്റൊരു ഗംഭീര പ്രകടനമായിരിക്കും ചിത്രത്തിലെ മിര്‍സ എന്ന കഥാപാത്രം. നീളമുള്ള നരച്ച താടിയും പഴയ മട്ടിലുള്ള കണ്ണടയും തല മൂടുന്ന രീതിയിലുള്ള ശിരോവസ്ത്രവും തള്ളി നില്‍ക്കുന്ന മൂക്കുമൊക്കെയായി വേറിട്ട വിചിത്രമായ ഒരു കഥാപാത്രത്തെയാണ് അമിതാഭ് ബച്ചന്‍ ഇതില്‍ അവതരിപ്പിക്കുന്നത്.സിനിമ ഓ ടി ടി പ്ലാറ്റ് ഫോമില്‍ പ്രദര്‍ശനത്തിനെത്തുന്ന പശ്ചാത്തലത്തില്‍ ബച്ചന്റെ മെയ്ക്ക് ഓവര്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.ജൂഹീ ചതുര്‍വേദി രചന നിര്‍വഹിച്ച ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ റോണീ ലാഹിരിയും ഷീല്‍ കുമാറുമാണ്.


Next Story

Related Stories