TopTop
Begin typing your search above and press return to search.

VIDEO| ബോഡി ബില്‍ഡറായി ഇന്ദ്രന്‍സ്; 'ഗിലയിലെ' ആദ്യഗാനം പുറത്തിറങ്ങി

VIDEO| ബോഡി ബില്‍ഡറായി ഇന്ദ്രന്‍സ്; ഗിലയിലെ ആദ്യഗാനം പുറത്തിറങ്ങി

റൂട്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. മനു കൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ഗില' എന്ന സിനിമയുടെ ചിത്രീകരണം പീരുമേട്, മണിമല, കൊച്ചി എന്നിവിടങ്ങളിലായി പൂര്‍ത്തിയായി. സമൂഹമാധ്യമങ്ങള്‍ യുവതലമുറയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് ഈ ചിത്രത്തിലൂടെ ഡോ. മനു കൃഷ്ണന്‍ അവതരിപ്പിക്കുന്നത്.

സിനിമയിലെ ആദ്യഗാനം പുറത്തിറങ്ങി. 'ഈറന്‍ കാറ്റിന്‍' എന്നുതുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ്. ഹരിശങ്കറും ശ്രുതി ശശിധരനും ചേര്‍ന്നാണ്. ഷിനോയുടെ വരികള്‍ക്ക് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് മനുകൃഷ്ണയും ഷിനോയും കൂടി.

മാറുന്ന സമൂഹത്തിന്റെ നേര്‍ക്കാഴ്ച്ച എന്ന പോലെ നേര്‍ക്കുനേര്‍ നോക്കാത്ത ഒരു സമൂഹത്തിന്റെ പ്രതിനിധികളെ ചൂണ്ടിക്കാണിക്കുന്ന സമൂഹമാധ്യമങ്ങളുടെ ദുരുപയോഗത്തിന് ഇരയാകുന്ന ഒരു കൂട്ടം ചെറുപ്പക്കാരും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കൊലപാതകങ്ങളും പ്രശ്‌നങ്ങളുമാണ് സിനിമയുടെ പ്രമേയം. പുതുമുഖം സുഭാഷ് നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ ശ്രിയാ, അനഘ എന്നിവരാണ് നായികമാര്‍. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം - ക്രിസ്പിൻ. മിക്സിംഗ് - അശ്വിൻ. ഛായാഗ്രഹണം- ശ്രീകാന്ത്, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, അസ്സോസ്സിയേറ്റ് ഡയറക്ടര്‍- അനീഷ് ജോര്‍ജ്, കിയേറ്റീവ് ഹെഡ്-പ്രമോദ് കെ.പിള്ള, പ്രൊജക്റ്റ് ഡിസൈനര്‍- അശ്വിന്‍, പി ആര്‍ ഒ- വാഴൂര്‍ ജോസ്.



Next Story

Related Stories