TopTop
Begin typing your search above and press return to search.

'നെഞ്ചുപൊട്ടി പറയുകയാണ്‌, സൂക്ഷിക്കണം; മരണം കണ്ടും മൃതദേഹം പായ്ക്ക് ചെയ്തും മടുത്തു'; കണ്ണീരോടെ കുവൈറ്റിലെ മലയാളി നഴ്‌സുമാരുടെ അപേക്ഷ (വീഡിയോ)

നെഞ്ചുപൊട്ടി പറയുകയാണ്‌, സൂക്ഷിക്കണം; മരണം കണ്ടും മൃതദേഹം പായ്ക്ക് ചെയ്തും മടുത്തു; കണ്ണീരോടെ കുവൈറ്റിലെ മലയാളി നഴ്‌സുമാരുടെ അപേക്ഷ (വീഡിയോ)

പൊതു ജനങ്ങളോട് അപേക്ഷയുമായി മലയാളി നഴ്‌സുമാര്‍. കുവൈറ്റിലെ നഴ്‌സുമാരാണ് അവിടെയുള്ളവരോടും മലയാളികളതക്കം ലോകത്താകമാനമുള്ളവരോടും അപേക്ഷയുമായി എത്തിയിരിക്കുന്നത്. ദയവു ചെയ്ത് എല്ലാവരും വീട്ടിലിരിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങരുത് എന്നുമാണ് അവര്‍ വീഡിയോയിലൂടെ പറയുന്നത്. റോഡിലിറങ്ങുന്ന പലരും കൃത്യമായല്ല മാസ്‌ക് വെക്കുന്നത് എന്നും, മാസ്‌ക് ഉണ്ടെന്നു കരുതി ആരും ഇറങ്ങി നടക്കരുത് എന്നുമാണ് നഴ്‌സുമാരുടെ അപേക്ഷ.

കോവിഡിനു മുന്നില്‍ എല്ലാവരും പകച്ചു നില്‍ക്കുകയാണ്. കുവൈറ്റ് ഭരണഘൂടം നമുക്കു ഞങ്ങള്‍ക്ക് ചെയ്തുതരാന്‍ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്തു തരുന്നുണ്ട്. ഒരു ദിവസം കൂടി കഴിഞ്ഞാല്‍ ഇവിടെയുള്ള നിയന്ത്രണങ്ങളെല്ലാം അവസാനിക്കും. എന്നു കരുതി ആരും അനാവശ്യമായി പുറത്തിറങ്ങി നടക്കരുത്. ഞങ്ങള്‍ ഡ്യൂട്ടിക്ക് വരുമ്പോള്‍ പലരും പുറത്തിറങ്ങി നടക്കുന്നത് കാണാറുണ്ട്. എല്ലാവരും മാസ്‌ക് വെക്കുന്നുണ്ട് എങ്കില്‍ പോലും അത് കൃത്യമായല്ല വെക്കുന്നത്. കൃത്യമായി അതുകൊണ്ട് മുഖം മറയ്ക്കുന്നില്ല. മാസ്‌ക് ഉണ്ടെന്നു കരുതി ആരും ഇറങ്ങി നടക്കരുത്. നഴ്‌സുമാര്‍ പറയുന്നു.

ദിനംപ്രതി തങ്ങള്‍ ധാരാളം രോഗികളെ കാണുന്നതാണെന്നും രോഗം പിടിപെട്ട രോഗികള്‍ ഒരിറ്റു ശ്വാസത്തിന് വേണ്ടി പിടയ്ക്കുന്നത് കണ്ടാലെ നിങ്ങള്‍ക്കു മനസിലാകൂ എന്നും കരച്ചിലിന്റെ വക്കിലെത്തിയ നഴ്‌സുമാര്‍ പറയുന്നു. അതുപോലെ തന്നെ നഴ്‌സുമാരുടെ അവസ്ഥയും ജനങ്ങള്‍ മനസിലാക്കണമെന്നും അവര്‍ അപേക്ഷിക്കുന്നു.

"ഞങ്ങളുടെ അവസ്ഥയും നിങ്ങള്‍ മനസിലാക്കണം. ഞങ്ങളുടെ ഇടയില്‍ നിന്നും ആളുകള്‍ കെഴിഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. എട്ട് മണിക്കൂര്‍ ഡ്യൂട്ടിയുണ്ടായിരുന്ന ഞങ്ങള്‍ക്കിപ്പോള്‍ 12 മണിക്കൂറാണ് ഡ്യൂട്ടി. നിങ്ങളു കൂടി വിചാരിച്ചാല്‍ മാത്രമെ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാവുകയുള്ളൂ. നമുക്കൊന്ന് രക്ഷപ്പെടണ്ടേ. ഞങ്ങള്‍ക്കൊന്ന് ഇരിക്കണ്ടേ... ഞങ്ങള്‍ക്കും ഒന്ന് വിശ്രമിക്കണ്ടേ.... നെഞ്ചുപൊട്ടിയാണ് ഞങ്ങള്‍ സംസാരിക്കുന്നത്. ആരും അനാവശ്യമായി പുറത്തിറങ്ങരുത്. ദയവുചെയ്ത് എല്ലാവരും ഗവണ്‍മെന്റ് പറയുന്നത് പാലിക്കുക. മരണം കണ്ടും ഡെഡ്‌ബോഡി പാക്ക് ചെയ്തും ഞങ്ങള്‍ക്കു മടുത്തു", നഴ്‌സുമാര്‍ പറയുന്നു.

കുവൈറ്റില്‍ 27000-ത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് കോവിഡ് ബാധിക്കുകയും 200-ല്‍ കൂടുതല്‍ പേര്‍ ഇതുവരെ മരിക്കുകയും ചെയ്തിട്ടുണ്ട്.


Next Story

Related Stories