TopTop
Begin typing your search above and press return to search.

മമ്മൂട്ടി ജനിച്ചുവളര്‍ന്ന വീട് ഇതാണ്; വീഡിയോ പങ്കുവെച്ച് ഇബ്രാഹിംകുട്ടി

മമ്മൂട്ടി ജനിച്ചുവളര്‍ന്ന വീട് ഇതാണ്; വീഡിയോ പങ്കുവെച്ച് ഇബ്രാഹിംകുട്ടി

താരങ്ങളുടെ കുട്ടിക്കാലവിശേഷങ്ങളൊക്കെ ആരാധകര്‍ക്ക് എപ്പോഴും കൗതുകം സമ്മാനിക്കുന്ന ഒന്നാണ്. മലയാളത്തിന്റെ പ്രിയങ്കരനായ നടന്‍ മമ്മൂട്ടി ജനിച്ചുവളര്‍ന്ന വീടിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. മമ്മൂട്ടിയുടെ സഹോദരന്‍ ഇബ്രാഹിം കുട്ടിയാണ് ചെമ്പിലെ തങ്ങളുടെ തറവാട്ട് വീടും കുട്ടിക്കാല ഓര്‍മകളുമൊക്കെ പരിചയപ്പെടുത്തുന്നത്. ഇബ്രൂസ് ഡയറി എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇബ്രാഹിം കുട്ടി വൈക്കത്ത് അവര്‍ ജനിച്ചുവളര്‍ന്ന വീട് പരിചയപ്പെടുത്തുന്നത്.

വീട് പരിചയപ്പെടുത്തുന്നതിനൊപ്പം കുട്ടിക്കാലത്തെ ഓര്‍മ്മകളും ഇബ്രാഹിം കുട്ടി പരിചയപ്പെടുത്തുന്നു. വീടിന്റെ മുറികളും വീടിന് ചുറ്റുമുള്ള കാഴ്ച്ചകളുമൊക്കെ വീഡിയോയില്‍ പങ്കുവെക്കപ്പെടുന്നുണ്ട്. വീടിനടുത്തുണ്ടായിരുന്ന കുളം അതുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ ഒക്കെ രസകരമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. മാതാപിതാക്കള്‍ക്കും സഹോദരന്മാര്‍ക്കും മകന്‍ ദുല്‍ഖറിനുമൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളും അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ കവര്‍ന്നിരുന്നു.


Next Story

Related Stories