മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മുട്ടിയുടെ പിറന്നാളാണിന്ന്. മമ്മുട്ടിക്ക് സമകാലികരായ നടന്മാരെ അപേക്ഷിച്ച് നൃത്തം ചെയ്യാന്‍ സാധിക്കുന്നില്ല എന്നൊരു ആക്ഷേപം നിലനില്ക്കുകയും അദ്ദേഹം അത് തുറന്നു സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സിനിമ ആവശ്യപ്പെടുന്നതിനനുസരിച്ച് ചില ഗാനരംഗങ്ങളില്‍ അദ്ദേഹം രസകരമായി ചുവടുവെച്ചിട്ടുണ്ട്. അത്തരത്തിലുള്ള 10 ഗാനങ്ങള്‍ കാണാം.
ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ...
ജയരാജിന്റെ സംവിധാനത്തില്‍ 1992 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ജോണിവാക്കര്‍. ചിത്രത്തിലെ ഹിറ്റ് ഗാനമായിരുന്നു ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ. ഇന്നും ക്യാമ്പസുകളില്‍ ഈ പാട്ടിന് പ്രചാരമുണ്ട്. യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്.
മാര്‍ഗഴിയെ മല്ലികയേ...
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മമ്മൂട്ടി, ദിലീപ്, ശ്രീനിവാസന്, പൂജ ബത്ര, പ്രിയ ഗില്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രമാണ് മേഘം. 1999 ലാണ് മേഘം പുറത്തിറങ്ങുന്നത്. അക്കാലത്തെ ഹിറ്റ് പാട്ടുകളില്‍ ഒന്നായിരുന്നു മാര്‍ഗഴിയെ മല്ലികയെ. മമ്മുട്ടി, ശ്രീനിവാസന്, പ്രിയ ഗില്‍ എന്നിവരാണ് ഗാനത്തിന് ചുവടുവെക്കുന്നത്.
മാനേ മധുരക്കരിമ്പേ...
1983ല്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് പിന്നിലാവ്. സി രാധാകൃഷ്ണന് കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ ഈ ചിത്രം സംവിധാനം ചെയ്തത് പി.ജി. വിശ്വംഭരന് ആണ്. യേശുദാസാണ് മാനേ മധുരക്കരിമ്പേ എന്ന ഗാനം ആലപിച്ചിരിക്കുന്നത്.
ദേഖോ സിമ്പിള്‍ മാജിക്...
ഹരിദാസിന്റെ സംവിധാനത്തില്‍ മമ്മൂട്ടി, പ്രകാശ് രാജ്, വിക്രം, സിമ്രാന്, പ്രിയാരാമന് എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1996-ല്‍ പ്രദര്‍ശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ഇന്ദ്രപ്രസ്ഥം. ചിത്രത്തിലെ ഹിറ്റ് ഗാനമായിരുന്നു ദേഖോ സിമ്പിള്‍ മാജിക് എന്നത്. ബിജു നാരായണനാണ് ഗാനം ആലപിച്ചിരിക്കുന്നത്.
സാരെ രംഗോസെ...
1993 ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രമാണ് ദര്‍ത്തി പുത്ര. ഇഖ്ബാല്‍ ധുരണി സംവിധാനം ചെയ്ത ദര്‍ത്തി പുത്ര എന്ന ചിത്രത്തിലൂടെയായിരുന്നു മമ്മൂട്ടിയുടെ ബോളിവുഡ് അരങ്ങേറ്റം.
കാട്ടുക്കുയിലെ മനസുക്കുള്ളെ...
മണിരത്നത്തിന്റെ സംവിധാനത്തിലിറങ്ങിയ തമിഴ് ചിത്രമായിരുന്നു ദളപതി. 1991 നവംബര്‍ 5ന് ദീപാവലി റിലീസ് ആയാണ് ദളപതി ഇറങ്ങിയത്. ചിത്രത്തില്‍ മമ്മൂട്ടിയും രജനികാന്തുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്.
പ്രണയ സ്വരം ഹൃദയസ്വരം...
മമ്മുട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ച ചിത്രമാണ് നാണയം. ഐവി ശശിയാണ് ചിത്രത്തിന്റെ സംവിധായകന്. സീമ, പൂര്‍ണ്ണിമ, മധു തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.
കാക്കപ്പൂ കൈതപ്പൂ...
2000 ല്‍ പുറത്തിരങ്ങിയ ലോഹിതദാസ് ചിത്രമാണ് അരയന്നങ്ങളുടെ വീട്. മമ്മുട്ടി, ലക്ഷ്മി ഗോപാലസ്വാമി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പീലി തിരുമുടി...
എം പദ്മകുമാര്‍ സംവിധാനം ചെയ്ത് 2019 ല്‍ പ്രദര്‍ശനത്തിനെത്തിയ സിനിമയാണ് മാമാങ്കം. മമ്മൂട്ടി,ഉണ്ണി മുകുന്ദന്, അനു സിതാര, കനിഹ, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന് തുടങ്ങിയവര്‍ അഭിനയിച്ച ഈ ചിത്രം മാമാങ്കത്തില്‍ ജീവന് വെടിഞ്ഞ ചാവേറുകളുടെ കഥയാണ് പറഞ്ഞത്.
തെക്കന്‍ കാറ്റേ...
1999ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഏഴ്പുന്ന തരകന്. പി വി വിശ്വമ്പരനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.