TopTop
Begin typing your search above and press return to search.

വായനാ സുഖത്തിന് പുസ്തകം തന്നെ വേണം, എന്തൊക്കെ പുതിയ സംവിധാനങ്ങള്‍ വന്നാലും; മമ്മുട്ടി

വായനാ സുഖത്തിന് പുസ്തകം തന്നെ വേണം, എന്തൊക്കെ പുതിയ സംവിധാനങ്ങള്‍ വന്നാലും; മമ്മുട്ടി

മമ്മുട്ടിയുടെ പുസ്തക വായന വീഡിയോ പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍. ടിഡി രാമകൃഷന്റെ ഇട്ടിക്കോരയാണ് വായനയ്ക്കായി മമ്മുട്ടി തിരഞ്ഞെടുത്തിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.

പെട്ടന്ന് വായിക്കാനും, കാര്യങ്ങള്‍ മനസില്‍ ഉള്‍ക്കൊള്ളാനും ഒരു ടെക്‌നിക്കും മമ്മുട്ടി പറഞ്ഞു തരുന്നുണ്ട്. 'വായിക്കുന്ന വാക്കുകള്‍ക്ക് മുന്നിലുള്ള വാക്കുകളിലേക്ക് എപ്പോഴും കണ്ണോടിക്കുക, അങ്ങനെയാണ് ഞാന്‍ വായിക്കുന്നത്'. മമ്മുട്ടി പറയുന്നു.

പത്രത്തിന്റെ തലക്കെട്ടോ, ബോര്‍ഡോ എന്തെങ്കിലുമൊക്കെയായി വായന എല്ലാവരുടെയും ജീവിത്തില്‍ എപ്പോഴുമുണ്ട്. എന്നാല്‍ ആ വായനയല്ല, അറിവിനും ആനന്ദത്തിനും വേണ്ടി വായിക്കണം. വായിക്കാന്‍ ഇപ്പോള്‍ ഒരുപാട് സംവിധാനങ്ങള്‍ ഉണ്ടെങ്കിലും, പുസ്തകത്തിന്റെ ആ ഒരു മണവും, വായിക്കുമ്പോഴുള്ള സുഖവുമെല്ലാം പുസ്തകം വായിക്കുമ്പോള്‍ മാത്രമെ ലഭിക്കുകയുള്ളൂ. അദ്ദേഹം പറയുന്നു.

ടി ഡി യുടെ ഇട്ടിക്കോരയിലെ ചില ഭാഗങ്ങള്‍ അദ്ദേഹം വായിക്കുന്നത് വീഡിയോയില്‍ കാണാം. വായനാശീലത്തെക്കുറിച്ചും ലോക്ക് ഡൗണ്‍ കാലത്ത് വായിച്ചതിനെക്കുറിച്ചും മമ്മൂട്ടി വീഡിയോയില്‍ സംസാരിക്കുന്നു. ഡിസി ബുക്സിന് വേണ്ടി വായനാ വാരത്തില്‍ പുറത്തിറക്കിയ വീഡിയോയാണിത്.


Next Story

Related Stories