TopTop
Begin typing your search above and press return to search.

പക്ഷികളുടെ വിശപ്പറിയുന്ന ഒരാള്‍

പക്ഷികളുടെ വിശപ്പറിയുന്ന ഒരാള്‍

എല്ലാ ദിവസവും കൃത്യമായ നേരങ്ങളില്‍ ആ പക്ഷികള്‍ പരമേശ്വരനെ തേടിയെത്തും. പിന്നെ വീട്ടുമുറ്റം പക്ഷികളുടെ ശബ്ദംകൊണ്ട് നിറയും.

ഇത് തൃശ്ശൂര്‍ നായരങ്ങാടി സ്വദേശി പരമേശ്വരന്‍. വര്‍ഷങ്ങളായി ദിവസത്തിന്റെ ഭൂരിഭാഗം സമയം പരമേശ്വരന്‍ ചിലവഴിക്കുന്നത് പക്ഷികള്‍ക്കുവേണ്ടിയാണ്. രവിലെ മുതല്‍ പരമേശ്വരന്‍ കരുതിവെച്ച ഭക്ഷണം കഴിക്കാനായി പ്രാവും കാക്കയും മയിലുമെല്ലാം എത്തുന്നു. പക്ഷികള്‍ക്ക് ഏതെങ്കിലും ദിവസം ഭക്ഷണം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ പരമേശ്വരന് ഭക്ഷണം കഴിക്കാന്‍പോലും കഴിയില്ലെന്ന് ഭാര്യ ചന്ദ്രിക പറയുന്നു.

ആദ്യമൊക്കെ പരമേശ്വരന്റെ കൈയ്യില്‍നിന്ന് ഭക്ഷണം കഴിക്കാനെത്തിയിരുന്നത് കാക്കകള്‍ മാത്രമായിരുന്നു. എന്നാല്‍ പിന്നീട് പ്രാവുകളും മൈനകളുമെല്ലാം എത്താന്‍ തുടങ്ങി. വളരെ അടുത്തകാലത്താണ് മയിലുകള്‍ പരമേശ്വരനെ തേടിയെത്തിയത്. ഒന്നില്‍ തുടങ്ങി ഇപ്പോള്‍ ഇത്തരത്തില്‍ എത്തുന്ന മയിലുകളുടെ എണ്ണം ഏഴും എട്ടുമെല്ലാമായിക്കഴിഞ്ഞു. അതില്‍ ചിലത് പരമേശ്വരനുമായി നല്ല ചെങ്ങാത്തത്തിലാണ്താനും.


Next Story

Related Stories