TopTop
Begin typing your search above and press return to search.

ഗാലറിയില്‍ നിന്ന് ഒരു തകര്‍പ്പന്‍ ക്യാച്ച്‌; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ഗാലറിയില്‍ നിന്ന് ഒരു തകര്‍പ്പന്‍ ക്യാച്ച്‌; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ഓസ്ട്രേലിയന്‍ ബിഗ് ബാഷ് ട്വന്റി 20 ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനെ തോല്‍പ്പിച്ചാണ് സിഡ്‌നി സിക്സേഴ്സ് ചാമ്ബ്യന്‍മാരായത്. മഴമൂലം 12 ഓവര്‍ വീതമാക്കിക്കുറച്ച ഫൈനലില്‍ സിഡ്‌നിയുടെ 116 റണ്‍സ് പിന്തുടര്‍ന്ന മെല്‍ബണ് 97 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 19 റണ്‍സിനായിരുന്നു മെല്‍ബണ്‍ സ്റ്റാര്‍സിനെ തോല്‍പിച്ചത്. മത്സരത്തില്‍ സിഡ്‌നി സിക്സേഴ്സിന്റെ ഇന്നിംഗ്‌സിനിടെ ബൗണ്ടറി കടന്ന പന്ത് തകര്‍പ്പന്‍ ക്യാച്ചിലൂടെ പിടിച്ചെടുത്ത ആരാധകന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

സിക്സേഴ്സ് താരം ജോര്‍ദാന്‍ സില്‍ക്ക് അടിച്ച സിക്‌സാണ് ആരാധകന്‍ അത്യൂഗ്രന്‍ ക്യാച്ചിലൂടെ പിടിച്ചെടുത്ത് കൈയ്യടി നേടിയത്. മൈതാനത്ത് താരങ്ങള്‍ക്ക് മാതൃകയാക്കാവുന്ന മികച്ച ക്യാച്ചായിരുന്നു അത്. ഉയര്‍ന്ന് പൊങ്ങിയ പന്ത് ഒരു ടൈമിംഗ് ജംപിലൂടെയാണ് ആരാധകന്‍ കൈപിടിയിലൊതുക്കിയത്.

ആദ്യം ബാറ്റ് ചെയ്ത സിഡ്‌നിയുടെ ടോപ് സ്‌കോറര്‍ 29 പന്തില്‍ 52 റണ്‍സെടുത്ത ജോഷ് ഫിലിപെയാണ്. സ്റ്റീവ് സ്മിത്ത് 21നും മോയ്സസ് ഹെന്റിക്കസ് ഏഴിനും ജയിംസ് വിന്‍സ് രണ്ടിലും ഡാനിയല്‍ ഹ്യൂസ് പൂജ്യത്തിനും പുറത്തായി. ആദം സാംപയും ഗ്ലെന്‍ മാക്സ്വെല്ലും രണ്ടുവീതവും ഡാനിയേല്‍ വോറല്‍ ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിംഗില്‍ സ്റ്റോയിനിസ് പത്തും മാക്സ്വെല്‍ അഞ്ചും ഹാന്‍ഡ്‌സ്‌കോംപ് ആറും റണ്‍സിന് പുറത്തായത് മെല്‍ബണ് തിരിച്ചടിയായി. 38 റണ്‍സെടുത്ത നിക്ക് ലാര്‍ക്കിനാണ് ടോപ് സ്‌കോറര്‍. നേഥന്‍ ലയണ്‍ 19 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. രണ്ടാം തവണയാണ് സിഡ്‌നി സിക്സേഴ്സ് ബിഗ് ബാഷ് ലീഗില്‍ ചാമ്ബ്യന്‍മാരാവുന്നത്. ജോഷ് ഫിലിപെയാണ് കലാശപ്പോരിലെ താരം.


Next Story

Related Stories