TopTop
Begin typing your search above and press return to search.

ഏനിന്നാ, ഏനിതെന്നാ.. ആടിപ്പാടി അലൻസിയറും മഞ്ജു വാര്യരും

ഏനിന്നാ, ഏനിതെന്നാ.. ആടിപ്പാടി അലൻസിയറും മഞ്ജു വാര്യരും

റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുങ്ങുന്ന 'പ്രതി പൂവൻകോഴി' എന്ന ചിത്രത്തിലെ ഗാനം ശ്രദ്ധേയമാവുന്നു. വെള്ളിഴ്ച നിവിൻ പോളി പുറത്ത് വിട്ട ഗാനം ഇതിനോടകം നിരവധി പേരാണ് കണ്ടിട്ടുള്ളത്. വരികളിലും ആലാപനശൈലിയിലും ഏറെ വ്യത്യസ്തത പുലർത്തി നാടൻ പാട്ടിന്റെ ശൈലിയിലാണ് പാട്ട് തയ്യാറാക്കിയിരിക്കുന്നത്. മഞ്ജു വാര്യരും അലൻസിയറും ആണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്.

വസ്ത്രശാലയിലെ സെയില്‍സ് ഗേളായ മാധുരി എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. നാട്ടിൻ പുറത്തിന്റെ രാത്രി ഭംഗി വ്യക്തമാവുന്ന തരത്തിലാണ് ഗാന ചിത്രീകരണം. ജി ബാലമുരുകന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. അനിൽ പനച്ചൂരാന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്നു. പി.ജയചന്ദ്രനും അഭയ ഹിരൺമയിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ശ്രീഗോകുലം മൂവീസ്സിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ചിത്രം നിർമിക്കുന്നു. അനുശ്രീ, സൈജു കുറുപ്പ്, എസ് പി ശ്രീകുമാര്‍, ഗ്രേസ് ആന്റണി തുടങ്ങിവരും അഭിനയിക്കുന്നു.ഡിസംബര്‍ 20നാണ് റിലീസ്. റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലൂടെ നടനായും അരങ്ങേറുന്നു. ജോജു ജോര്‍ജ് ചെയ്യാനിരുന്ന വേഷമാണിത്. ‌ ജോജു ജോർജ് പിന്‍മാറിയതിനെ തുടര്‍ന്നാണ് റോഷന്‍ വേഷം ഏറ്റെടുത്തത്.


Next Story

Related Stories