TopTop
Begin typing your search above and press return to search.

അവിഹിത ബന്ധം പിടികൂടിയ ഭാര്യയ്ക്ക് ഡിജിയുടെ ക്രൂരമര്‍ദ്ദനം, വീഡിയോ പുറത്ത് വിട്ട് മകന്‍, നടപടി

അവിഹിത ബന്ധം പിടികൂടിയ ഭാര്യയ്ക്ക് ഡിജിയുടെ ക്രൂരമര്‍ദ്ദനം, വീഡിയോ പുറത്ത് വിട്ട് മകന്‍, നടപടി

വീട്ടില്‍ വച്ച് ഭാര്യയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാറിന് കീഴിലെ ഡയറക്ടര്‍ ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന് എതിരെ നടപടി. ഭാര്യയെ ക്രൂരമായ രീതിയില്‍ കയ്യേറ്റം ചെയ്ത സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഇടപെടൽ. മധ്യപ്രദേശ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പുരുഷോത്തം ശര്‍മ ഭാര്യയെ കയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഇവരുടെ മകനാണ് പുറത്ത് വിട്ടത്.

പിതാവിനെതിരെ നടപടി ആവശ്യപ്പെട്ട് മകന്‍ ഡിജിപിക്കും ആഭ്യന്തരമന്ത്രിയ്ക്കും വീഡിയോ കൈമാറുകയായിരുന്നു. പിന്നാലെയാണ് അദ്ദേഹത്തെ ചുമതലകളില്‍ നിന്ന് നീക്കിക്കൊണ്ട് സര്‍ക്കാര്‍ നടപടി വന്നത്. മറ്റൊരു സ്ത്രീയുമായുള്ള പുരുഷോത്തം ശര്‍മയുടെ ബന്ധം ഭാര്യ കണ്ടെത്തിയതിന് പിന്നാലെയാണ് സംഭവം അരങ്ങേറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, വീട്ടില്‍ നടന്നെന്ന് പറഞ്ഞ് പുറത്ത് വന്ന ദൃശ്യങ്ങളില്‍ അസ്വാഭാവികയില്ലെന്നാണ് ശര്‍മയുടെ പ്രതികരണം. ഇത്തരം സംഭവങ്ങള്‍ എല്ലാ വിട്ടിലും നടക്കുന്നതാണ്. 32 വര്‍ഷമായി തങ്ങള്‍ വിവാഹിതരായിട്ട്. ഇതിനിടെ ഒരു തവണയാണ് തനിക്കെതിരെ ഭാര്യ പരാതിപ്പെട്ടത്. 2008ല്‍, അതിന് ശേഷവും അവര്‍ തനിക്കൊപ്പമാണ് ജീവിക്കുന്നത്. തന്റെ ചിലവില്‍ വിദേശത്ത് ഉള്‍പ്പെടെ യാത്ര ചെയ്യുകയും എല്ലാ സൗകര്യങ്ങളും ഉപയോഗിക്കുന്നുമുണ്ട്. ഇപ്പോഴുണ്ടയത് ഒരു കുടുംബപ്രശ്‌നമാണ്, അതൊരു കുറ്റകൃത്യമല്ല. സംഭവത്തിനിടെ ഭാര്യ തന്നെ കത്രിക കൊണ്ട് കുത്തിയിരുന്നു. തന്റെ അനുവാദമില്ലാതെ വീട്ടില്‍ ക്യാമറ സ്ഥാപിച്ചെന്നും ശര്‍മ കുറ്റപ്പെടുത്തി. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് ആയിരുന്നു ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.


Next Story

Related Stories