TopTop
Begin typing your search above and press return to search.

'ഞങ്ങൾ ഇരുട്ടിലായ 14 മണിക്കൂർ'; മീഡിയ വൺ വിശദീകരിക്കുന്നു

ഞങ്ങൾ ഇരുട്ടിലായ 14 മണിക്കൂർ; മീഡിയ വൺ വിശദീകരിക്കുന്നു

ഡൽഹി കലാപം സംബന്ധിച്ച് വാർത്തകളുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തി വിലക്ക് 14 മണിക്കൂറിന് ശേഷം പിൻവലിച്ച നടപടിയെ സ്വാഗതം ചെയ്ത് മീഡിയ വണ്‍. തങ്ങൾക്ക് എതിരായ വിലക്ക് കേന്ദ്ര വാർ‌ത്ത വിതരണ മന്ത്രാലയം സ്വമേധയാ നീക്കുകയായിരുന്നു എന്ന് ചാനൽ എഡിറ്റർ ഇൻ ചീഫ് വ്യക്തമാക്കി. രാവിലെ പതിനൊന്ന് മണിക്ക് വാർത്താ സംപ്രേക്ഷണം പുനഃരാരംഭിച്ചതിന് പിന്നാലെയായിരുന്നു വിശദീകരണം

ഞങ്ങൾ ഇരുട്ടിലായ 14 മണിക്കൂർ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കുകയാണ് എന്ന് അറിയിച്ചുകൊണ്ടായിരുന്നു സിഎൽ തോമസ് നേരിട്ട് വാർ‌ത്താ പരിപാടിയിൽ പങ്കെടുത്തത്. കലാപവുമായി ബന്ധപ്പെട്ട വാർത്തകള്‍ നൽകുമ്പോൾ നിയമ ലംഘനങ്ങൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിലക്ക് നിലവിൽ വന്നപ്പോൾ മാത്രമാണ് ഇതിനെ കുറിച്ച് അറിയുന്നത് എന്ന് വ്യക്മതാക്കിയ അദ്ദേഹം ആരോപണങ്ങൾ മറുപടി നൽകുമെന്നും വ്യക്തമാക്കി.

തങ്ങൾക്ക് എതിയായ നടപടി വന്നപ്പോൾ പിന്തുണയ്ച്ച ജനങ്ങൾ, രാഷ്ട്രീയ നേതാക്കൾ, സാമൂഹിക പ്രവർത്തകർ, സഹ മാധ്യമങ്ങൾ എന്നിവർക്ക് നന്ദി അറിയുക്കാനും സിഎൽ തോമസ് തയ്യാറായി. ഈ ഇടപെടലാണ് പെട്ടെന്ന് വിലക്ക് പിൻ‌വലിക്കാൻ‌ സർക്കാറിനെ സമ്മർദ്ദത്തിലാക്കിയതെന്ന കരുതുന്നതായും അദ്ദേഹം വ്യക്തമാക്കുന്നു.


Next Story

Related Stories