TopTop
Begin typing your search above and press return to search.

'എന്നെപറ്റിയുള്ള കഥകള്‍ ഓര്‍ത്തെടുത്ത് പറയുന്നത് നീ മാത്രം'; മമ്മുട്ടിയുമായുള്ള ഓര്‍മ പങ്കുവെച്ച് മുകേഷ്

എന്നെപറ്റിയുള്ള കഥകള്‍ ഓര്‍ത്തെടുത്ത് പറയുന്നത് നീ മാത്രം; മമ്മുട്ടിയുമായുള്ള ഓര്‍മ പങ്കുവെച്ച് മുകേഷ്

മമ്മുട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ രസകരമാ കഥ ഓര്‍ത്തെടുത്ത് മുകേഷ്. നായര്‍ സാബ് എന്ന ജോഷി ചിത്രത്തില്‍ അഭിനയിക്കവെയുള്ള ഓര്‍മയാണ് മമ്മുട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ മുകേഷ് പങ്കുവെക്കുന്നത്.

'അദ്ദേഹമൊരു റോള്‍മോഡലാണ്. അഭിനേതാവ്, മനുഷ്യന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹത്തെ നോക്കി പഠിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്'. എന്നു പറഞ്ഞു തുടങ്ങുന്ന മുകേഷ് ഒരു വേദിയില്‍ മമ്മുട്ടിയോടൊപ്പമുള്ള ഓര്‍മ ഓര്‍ത്തെടുത്തു പറഞ്ഞതും അതിനെ മമ്മുട്ടി അഭിനന്ദിച്ചതും പറയുന്നു.

നായര്‍ സാബ് എന്ന സിനിമിലെ മമ്മുട്ടിയുടെ പട്ടാള വേഷം കണ്ട ഇന്ത്യന്‍ ആര്‍മിയിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അതിനെ അഭിനന്ദിച്ച കഥയാണ് മുകേഷ് അന്ന് ഓര്‍ത്തെടുത്ത് പറഞ്ഞത്. തുടര്‍ന്ന് പരിപാടിക്ക് ശേഷം 'എന്നെക്കുറിച്ച് ഓര്‍ത്തെടുത്തു പറയുന്നത് നീ മാത്രമെ ഉള്ളൂ' എന്ന് മമ്മുട്ടി മുകേഷിനോട് പറഞ്ഞ കാര്യവും മുകേഷ് പങ്കുവെക്കുന്നുണ്ട്.



Next Story

Related Stories