TopTop
Begin typing your search above and press return to search.

ഗിറ്റാറില്‍ അയണ്‍ മെയ്ഡനുമായി മേഘാലയ മുഖ്യമന്ത്രി; അത്ഭുതപ്പെട്ട് ആരാധകര്‍

ഗിറ്റാറില്‍ അയണ്‍ മെയ്ഡനുമായി മേഘാലയ മുഖ്യമന്ത്രി; അത്ഭുതപ്പെട്ട് ആരാധകര്‍

ഔദ്യോഗിക ചുമതലകളള്‍ക്കിടയില്‍ അല്‍പസമയം തന്റെ പ്രിയപ്പെട്ട വിനോദത്തിനായി മാറ്റി വെച്ച് സോഷ്യല്‍ മീഡിയയില്‍ സ്റ്റാര്‍ ആയി മാറിയിരിക്കുകയാണ് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ. വീട്ടിലിരുന്ന് ഇലക്ട്രിക് ഗിറ്റാറില്‍ ഒരു ഗാനം വായിക്കുന്നതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തതോടെയാണ് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം താരമായി മാറിയിരിക്കുന്നത്.

സാംഗ്മ വായിച്ചതോ നല്ല അടിപൊളി ഗാനവും. അയണ്‍ മെയ്ഡന്‍ സീരീസിലെ പ്രശസ്തമായ 'വേസ്റ്റഡ് ഇയേഴ്സ്' (wasted years) എന്നാരംഭിക്കുന്ന ഗാനമാണ് അദ്ദേഹം ഗിറ്റാറില്‍ പ്ലേ ചെയ്തിരിക്കുന്നത്. "മൂന്ന് ദിവസത്തെ നിയമസഭാ സമ്മേളനത്തിന് ശേഷം ഞാന്‍ കുറച്ച് വിശ്രമിക്കുകയാണ്, നാളുകള്‍ക്ക് ശേഷമാണ് ഗിറ്റാര്‍ വായന എന്നതു കൊണ്ട് തെറ്റു കുറ്റങ്ങളുണ്ടാവാം", വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത വീഡിയോയ്ക്കൊപ്പം സാംഗ്മ കുറിച്ചു.

സാംഗ്മയുടെ ഗിറ്റാര്‍ വായന ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ബഹുമുഖപ്രതിഭയായ മുഖ്യമന്ത്രിയെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ഒറ്റ ഗിറ്റാര്‍ വായന കൊണ്ട് മുഖ്യമന്ത്രിയെ ഇതിഹാസമെന്ന് വരെ വാഴ്ത്തി കമന്റുകള്‍ ചെയ്ത ആരാധകരും ഉണ്ട്.


Next Story

Related Stories