രാജ്യം 74-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യസമരത്തിന്റെ അലയടികള്‍ നമ്മുടെ നാട്ടില്‍ പുറങ്ങളില്‍ എത്രത്തോളമുണ്ടായിരുന്നെന്നും, സ്വാതന്ത്ര്യം ലഭിച്ച ദിനം എങ്ങനെ ആയിരുന്നെന്നും ഓര്‍ത്തെടുക്കുകയാണ് പാലക്കാട് ജില്ലയിലെ കേരളശ്ശേരി എന്ന ഗ്രാമത്തിലെ 91 വയസുള്ള എന്‍ ഭാസ്കന്‍ നായര്‍.
ബ്രിട്ടീഷുകാരാണ് നാടു ഭരിക്കുന്നത് എന്നോ, ഇന്ത്യയില്‍ സ്വാതന്ത്ര്യ സമരം ശക്തമായി നടക്കുന്നുണ്ടെന്നോ ഒന്നും ഗ്രാമങ്ങളിലെ സാധാരാണക്കാരായ ജനങ്ങള്‍ക്ക് അറിയില്ലായിരുന്നു എന്നാണ് ഭാസ്കന്‍ നായര്‍ പറയുന്നത്. 'നാട്ടില്‍ ഇതിനെക്കുറിച്ച് പറഞ്ഞു തരാനോ, നയിക്കാന്‍ ഒരു നേതാവോ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ നാട്ടിലെ ചെറുപ്പക്കാരാരും സ്വാതന്ത്ര്യസമരത്തിനായി മുന്നിട്ടിറങ്ങിയതുമില്ല'. അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യം കിട്ടിയ ദിവസത്തെക്കുറിച്ചും ഭാസ്കരന് നായര്‍ ഓര്‍ത്തെടുക്കുന്നുണ്ട്. ' അന്ന് ഞാന്‍ കോയമ്പത്തൂരായിരുന്നു. അവിടെ സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം വലിയ ആഘോഷങ്ങളെല്ലാം നടന്നിരുന്നു. കോളേജ് വിദ്യാര്‍ത്ഥികളാണ് ആഘോഷങ്ങള്‍ക്കെല്ലാം മുന്നിട്ടിറങ്ങിയിരുന്നത്'. അദ്ദേഹം പറഞ്ഞു.
വീഡിയോ