TopTop
Begin typing your search above and press return to search.

പശ്ചാത്തലത്തില്‍ സംഗീതം, കിടക്കുന്നത് 'പാല്‍ തൊട്ടി'യില്‍; തലയില്‍ കൂടി കോരിയൊഴിച്ച് കുളി; വീഡിയോ വൈറല്‍, ഒടുവില്‍ അറസ്റ്റ്

പശ്ചാത്തലത്തില്‍ സംഗീതം, കിടക്കുന്നത് പാല്‍ തൊട്ടിയില്‍; തലയില്‍ കൂടി കോരിയൊഴിച്ച് കുളി; വീഡിയോ വൈറല്‍, ഒടുവില്‍ അറസ്റ്റ്

പാല്‍ നിറച്ച ടാങ്കില്‍ ഇറങ്ങിക്കിടന്ന് ഡയറി ജീവനക്കാരന്റ കുളി സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കമ്പനിയും അടച്ചു പൂട്ടി രണ്ടുപേരെ അറസ്റ്റ് ചെയ്ത്അധികൃതര്‍. തുര്‍ക്കിയിലെ സെന്‍ട്രല്‍ അനറ്റോലിയന്‍ പ്രവിശ്യയിലാണ് സംഭവം. ലോകമൊട്ടൊകെ ലക്ഷക്കണക്കിന് ആളുകള്‍ കണ്ട ഈ വീഡിയോയ്‌ക്കെതിരെ എല്ലാ ഭാഗങ്ങളില്‍ നിന്നും ജനരോഷമുയരുകയും ചെയ്തു.

തൊപ്പിയും ധരിച്ച് സംഗീതവുമൊക്കെ കേട്ടുകൊണ്ട് ഒരാള്‍ പാല്‍ തലയില്‍ കൂടി കോരിയൊഴിക്കുന്നതാണ് വീഡിയോയിലുള്ളത്. ടിക് ടോക്കിലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇങ്ങനെ കുളി നടത്തിയ എംമ്രേ സായേര്‍, വീഡിയോ ഷൂട്ട് ചെയ്ത ഉഗുര്‍ തുര്‍ഗുട്ട് എന്നിവരെ അധികൃതര്‍ അറസ്റ്റ് ചെയ്യുകയും ഡയറി ഫാം നടത്തുന്ന കമ്പനിക്ക് പിഴ വിധിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ഇയാള്‍ കുളിച്ചത് പാലില്‍ അല്ലെന്നും പാല്‍ ചേര്‍ത്തിട്ടുള്ള വെള്ളത്തില്‍ വൃത്തിയാക്കാനുപയോഗിക്കുന്ന ചില ദ്രാവകങ്ങള്‍ കൂടി ചേര്‍ത്തിട്ടാണെന്നും കമ്പനി പറയുന്നത്. കമ്പനിയുടെ പേര് മോശമാക്കാനാണ് അവര്‍ ഇങ്ങനെ ചെയ്തതെന്നും ഇവരുമായുള്ള കരാര്‍ റദ്ദാക്കിയതായും കമ്പനി പറയുന്നു.

എന്നാല്‍ ജനങ്ങളുടെ ആരോഗ്യം അപകടത്തിലാക്കിയതിന് കമ്പനിക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അധികൃതര്‍. മാത്രമല്ല ഈ ഡയറി ഫാമിലെ മുഴുവന്‍ പാലും പാലുത്പന്നങ്ങളും നശിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.



Next Story

Related Stories