TopTop
Begin typing your search above and press return to search.

കേരളം 'അതിഥി' തൊഴിലാളികളെ യാത്രയാക്കുന്നതിങ്ങനെ

കേരളം അതിഥി തൊഴിലാളികളെ യാത്രയാക്കുന്നതിങ്ങനെ

കോവിഡ് 19 എന്ന മഹാമാരിയെ നേരിയാന്‍ രാജ്യം സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് നീങ്ങിയപ്പോള്‍ രാജ്യത്തെ ദിവസ വരുമാനക്കാരുടെ ജീവിതമായിരുന്നു വഴമുട്ടിയത്. അതില്‍ തന്നെ വലിയ ദുരിതം പേറിയവരായിരുന്നു കുടിയേറ്റ തൊഴിലാളികള്‍. മെച്ചപ്പെട്ട ജീവിത സാഹചര്യം തങ്ങള്‍ക്കും കുടുംബത്തിനും ഒരുക്കിക്കൊടുക്കാന്‍ ബന്ധുക്കളെയും നാടുമൊക്കെ വിട്ട് മറ്റിടങ്ങളിലേക്ക് പറിച്ച് നടപ്പെട്ടവരായിരുന്നു ഇവര്‍. രാജ്യം അടച്ചിട്ടപ്പോള്‍ ഇവര്‍ക്ക് മുന്നിലെ എല്ലാ തൊഴില്‍ സാധ്യതയും അടഞ്ഞു. പിന്നാലെ ലോക്ക്ഡൗണിന്റെ ആദ്യ ദിനങ്ങളില്‍ കണ്ടത് തിരിച്ച് പോക്കിന്റെ വലിയ ദുരിതക്കാഴ്ചകളായിരുന്നു.

ഇന്ത്യയിലെ മഹാനഹരങ്ങളില്‍ നിന്ന് നൂറുകണക്കിന് കിലോമീറ്ററുകള്‍ അകലെയുള്ള സ്വന്തം നാട്ടിലേക്ക് കാല്‍നടയായി നീങ്ങുന്നവരുടെ ദൃശ്യങ്ങളും ദുരിതങ്ങളും പിന്നീടുള്ള ദിവസങ്ങളില്‍ രാജ്യം സാക്ഷിയായി. എന്നാല്‍ ഇതിനപ്പുറമായിരുന്നു മടങ്ങാന്‍ സാഹചര്യമില്ലാതെ വിവിധ ഇടങ്ങളില്‍ കുടുങ്ങിയവര്‍. കേരളത്തില്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ പതിനായിരങ്ങളാണ് ലോക്ക്ഡൗണ്‍ കാലത്ത് കുടുങ്ങിയത്.

ലോക്ക്ഡൗണ്‍ കാലം രണ്ട് ഘട്ടങ്ങള്‍ പിന്നിടുമ്പോള്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങിത്തുടങ്ങുകയാണ്, ചെറിയ തോതിലെങ്കിലും ഈ തൊഴിലാളികള്‍. സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലാണ് ഇത്തരം മടക്കയാത്രക്ക് വഴിയൊരുക്കിയത്. തെലങ്കാനയില്‍ നിന്നും ഝാര്‍ഖണ്ഡിലേക്കായിരുന്നു ഇത്തരത്തില്‍ ആദ്യ ട്രെയിന്‍ സര്‍വീസ് നടത്തിയത്. മെയ് 1 വെള്ളിയാഴ്ട പുലര്‍ച്ചെ യാത്ര ആരംഭിച്ച ഈ വണ്ടിക്ക് പിന്നാലെ കേരളത്തില്‍ നിന്ന് ഒഡീഷയിലേക്കും ഒരു പ്രത്യേക ട്രെയിന്‍ യാത്ര പുറപ്പെട്ടു. 1140 പേരായിരുന്നു ഈ ട്രെയിനില്‍ യാത്ര ചെയ്തത്.

സംസ്ഥാനത്ത് നിന്നും കൂടുതല്‍ ട്രെയിനുകള്‍ യാത്രയ്ക്ക് ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്നും ഝാര്‍ഘണ്ഡിലേക്കാണ് സംസ്ഥാനത്ത് നിന്നും രണ്ടാമത്തെ ട്രെയിന്‍. ഇതുള്‍പ്പെടെ അഞ്ച് ടെയിനുകളാണ് കേരളത്തില്‍ നിന്ന് ശനിയാഴ്ച പുറപ്പെടുകയെന്നാണ് വിവരം. കോഴിക്കോട് നിന്നും ഝാര്‍ഖണ്ഡിലേക്കും, ആലുവയില്‍ നിന്നും തിരൂരില്‍ നിന്നും ബീഹാറിലേക്കുമാണ് ട്രെയിനുകള്‍ തൊഴിലാളികളുമായി യാത്രയാവുക എന്നാണ് ലഭിക്കുന്ന വിവരം. 850 രൂപയോളമാണ് ടിക്കറ്റ് നിരക്ക് ഇനത്തില്‍ ഈടാക്കുന്നത്.


Next Story

Related Stories