TopTop
Begin typing your search above and press return to search.

കൂലി നിഷേധം, ബലാത്സംഗം, അക്രമം; മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയ ജന്മി നാരായണന്‍കുട്ടി നായരെ കുറിച്ച് മുണ്ടൂര്‍ രാവുണ്ണി പറയുന്നു (വീഡിയോ)

കൂലി നിഷേധം, ബലാത്സംഗം, അക്രമം; മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയ ജന്മി നാരായണന്‍കുട്ടി നായരെ കുറിച്ച് മുണ്ടൂര്‍ രാവുണ്ണി പറയുന്നു (വീഡിയോ)

കേരളത്തിന്റെ ജന്മിത്വവിരുദ്ധ പോരാട്ടത്തിന്റെയും നക്‌സലേറ്റ് പ്രസ്ഥാനത്തിന്റെയും ചരിത്രത്തിലെ നിര്‍ണ്ണായക സംഭവമായിരുന്നു കോങ്ങാട് നാരായണ്‍കുട്ടി നായരുടെ വധം. സാധാരണക്കാരായ ജനങ്ങളുടെ ജീവിതം അസഹനീയമാക്കി മാറ്റിയ എ എം നാരായണന്‍കുട്ടി നായരുടെ തല വെട്ടിയെടുത്ത് കുളക്കടവില്‍ വച്ചതായിരുന്നു കോങ്ങാട് സംഭവം. സംഭവം നടന്ന് അന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം എങ്ങനെയാണ് വധിക്കുന്നതിനായി കോങ്ങാട് നാരായണന്‍കുട്ടി നായരെ തിരഞ്ഞെടുത്തത് എന്നു പറയുയാണ് ആക്ഷന് നേതൃത്വം നല്‍കിയ മുണ്ടൂര്‍ രാവുണ്ണി.

'അന്ന് ഞങ്ങള്‍ നാലോ അഞ്ചോ ആളുകളെ തെരഞ്ഞെടുത്ത് പരിശോധിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. അതില്‍ ഏറ്റവും നിന്ദ്യനായ വ്യക്തിയെ ഒടുവില്‍ തെരഞ്ഞെടുത്തു. നാട്ടിന്‍പുറങ്ങളില്‍ പറയാറില്ലേ, 'ഇവന്റെ തലയില്‍ ഒരു ഇടിത്തീ പോലും വീഴുന്നില്ലല്ലോ'യെന്ന്. അത്തരത്തിലൊരു വ്യക്തിയായിരുന്നു നാരായണന്‍കുട്ടി നായര്‍. തുടര്‍ന്നുള്ള കുതിപ്പിന് ഒരു സ്പ്രിംഗ് ബോര്‍ഡ് എന്ന നിലയ്ക്കാണ് നാരായണന്‍കുട്ടി നായര തന്നെ തെരഞ്ഞെടുത്തത്. ഏറ്റവും മോശപ്പെട്ട, അല്ലെങ്കില്‍ നാട്ടുകാരാല്‍ ഏറ്റവും വെറുക്കപ്പെട്ട ഒരാളെ ഉന്മൂലനം ചെയ്തുകൊണ്ട് ആരംഭിക്കുക എന്നതായിരുന്നു ലക്ഷ്യം. അത് ഏശി'. മുണ്ടൂര്‍ രാവുണ്ണി പറയുന്നു.

അഭിമുഖത്തിന്റെ മുഴുവന്‍ ഭാഗം (വീഡിയോ)

'ഒരാളെ കൂടി ലക്ഷ്യമിട്ടിരുന്നു, നടക്കാത്തത് നന്നായി'; കോങ്ങാട്ട് നക്‌സലൈറ്റുകള്‍ 'ശത്രു'വിന്റെ തലവെട്ടിയിട്ട് അര നൂറ്റാണ്ടു തികയുമ്പോള്‍ എം.എന്‍ രാവുണ്ണി വെളിപ്പെടുത്തുന്നു


Next Story

Related Stories