TopTop
Begin typing your search above and press return to search.

അരമണിക്കൂറില്‍ 'നയന്‍താരയായി' മോഡല്‍; മേക്ക് ഓവര്‍ വീഡിയോ

അരമണിക്കൂറില്‍ നയന്‍താരയായി മോഡല്‍; മേക്ക് ഓവര്‍ വീഡിയോ

സിനിമ താരങ്ങളുമായി സാമ്യതയുള്ള ആളുകള്‍ അവരെപ്പോലെ മേക്കപ്പ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ നയന്‍താരയുമായി ഒരു സാമ്യവുമില്ലാത്ത മോഡലിനെ 'നയന്‍താര'യായി മേക്ക് ഓവര്‍ നടത്തിയിരിക്കുകയാണ് പ്രശസ്ത സെലിബ്രിറ്റി മേക്ക് അപ്പ് ആര്‍ട്ടിസ്റ്റായ കണ്ണന്‍ രാജമാണിക്യം.

നേരില്‍ കണ്ടാല്‍ നയന്‍താരയുമായി യാതൊരു സാമ്യവുമില്ലാത്ത മോഡല്‍ വിശശ്രീയെയാണ് നയന്‍താരയെ വെല്ലുന്ന മേക്ക് ഓവറില്‍ കണ്ണന്‍ ഒരുക്കിയിരിക്കുന്നത്. നയന്‍താര തന്നെയാണ് ഇതെന്ന് കാണുന്ന ആളുകള്‍ക്ക് തോന്നാം. അരമണിക്കൂര്‍ എടുത്താണ് ഈ മേക്കപ്പ് കണ്ണന്‍ ചെയ്തിരിക്കുന്നത്. ഈ മേക്ക് ഓവര്‍ നടത്തുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.


Next Story

Related Stories