TopTop
Begin typing your search above and press return to search.

ദുരന്തമുഖത്ത് കേരളം ബാക്കിവെക്കുന്ന മാതൃകകള്‍

ദുരന്തമുഖത്ത് കേരളം ബാക്കിവെക്കുന്ന മാതൃകകള്‍

കരള്‍ പിളര്‍ക്കുന്ന ദുരന്തകാലവും എന്തെങ്കിലും പ്രതീക്ഷിക്കാന്‍ ബാക്കിവെയ്ക്കും. രാജമലയില്‍ മണ്ണിനടിയില്‍പ്പെട്ടുപോയ മനുഷ്യരുടെയും കരിപ്പുരില്‍ നാട്ടിലേക്ക് എത്തുന്നതിന് മുമ്പ് ഉണ്ടായ വിമാനമപകടം കവര്‍ന്ന ജീവിതങ്ങളുടെയും ദുരിതകഥകളും ഇത്തരത്തില്‍ ചിലത് ബാക്കിവെച്ചിട്ടുണ്ട്. മനാവികതയുടെ നിസ്വാര്‍ത്ഥതയുടെ കഥ. ആ കഥയാണ് കൊണ്ടോട്ടിയില്‍നിന്നും രാജമലയില്‍നിന്നും ബാക്കിയാവുന്നത്.

ദുരിത മുഖത്ത് ഈ മനുഷ്യനെ നയിച്ചത് ഭീതിയായിരുന്നില്ല, മറിച്ച് അപകടത്തില്‍പ്പെട്ടുപോയവരെ രക്ഷിക്കാനുള്ള മാനവികത മാത്രമായിരുന്നു. മാനവികതയുടെ ധാര്‍മ്മിക കരുത്തില്‍ ഒരു നാടു ഉണര്‍ന്നപ്പോള്‍ രക്ഷിക്കപ്പെട്ടത് നിരവധി ജീവനുകള്‍. കൊറേണയെക്കുറിച്ചുള്ള ചിന്തയോ തങ്ങള്‍ അപകടത്തില്‍പ്പെടുമെന്ന ആധിയോ അവരെ തടഞ്ഞില്ല. അപകടം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ 188 ആളുകളെയും വിമാനത്തില്‍ നിന്ന് പുറത്തെടുക്കാന്‍ സാധിച്ചിരുന്നു.

ആശുപത്രികളില്‍ രക്തമില്ലാത്ത അവസ്ഥയുണ്ടായപ്പോള്‍ പാതി രാത്രി പോലും രക്തബാങ്കുകള്‍ക്ക് മുന്നില്‍ ക്യു നില്‍ക്കുന്നവരുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. എല്ലാ നാട്ടിലും ഇങ്ങനെയുള്ള മനുഷ്യരുണ്ടാകും. അന്യജീവനെ വിലമതിക്കുന്ന മാനവികത ആത്മബലമായി കൊണ്ടുനടക്കുന്നവര്‍. ഇവരൊക്കെയും ഇപ്പോള്‍ ക്വാറന്റൈനിലാണ്. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ തങ്ങള്‍ക്ക് പകര്‍ന്നു കിട്ടിയിട്ടുണ്ടാകാന്‍ ഇടയുള്ള വൈറസിനെ മറ്റുള്ളവരിലേക്ക് പടര്‍ത്തരുത് എന്ന ബോധത്തോടെ അവര്‍ ഒറ്റപ്പെട്ട ജീവിതത്തിലേക്ക് മാറി.

പെട്ടിമുടിയിലെ നാട്ടുകാരും ഇതേ മാതൃകതന്നെയാണ് കാണിച്ചു തന്നത്. വൈദ്യുതിയും പുറം ലോകവുമായുള്ള ബന്ധവും നഷ്‌പ്പെട്ടിരിക്കുന്നകിനാല്‍ തന്നെ വളരെ വൈകിയാണ് പെട്ടിമുടിയിലെ മണ്ണിടിച്ചില്‍ പുറം ലോകമറിയുന്നത്. മോശം കാലാവസ്ഥയും ദുര്‍ഘടം പിടിച്ച വഴിയിലൂടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനുള്ള ബുദ്ധിമുട്ടും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയപ്പോള്‍ അവിടെയും പ്രദേശവാസികള്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങി.

ജൂലൈ 7 ന് പുലര്‍ച്ചെയാണ് മൂന്നാറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്ത് മണ്ണിടിച്ചിലുണ്ടാകുന്നത്. തമിഴ് തോട്ടം തൊഴിലാളികളായിരുന്നു മണ്ണിടിഞ്ഞ സ്ഥലങ്ങളില്‍ താമസിച്ചിരുന്നത്. ആസ്ബസ്റ്റോസ് ഷീറ്റുകളിട്ട ലയങ്ങളില്‍ പലതും പൂര്‍ണമായും മണ്ണിനടിയിലായി. 84 പേരാണ് ദുരിതത്തിനിരയായത്.

സമീപകാല വര്‍ഷങ്ങളിലെല്ലാം പതിവുതെറ്റാതെ ആവര്‍ത്തിക്കുന്ന ദുരന്തമുഖത്ത് കേരളം ബാക്കിവെച്ചത് ഇത്തരത്തിലുള്ള മാതൃകകളാണ്. മല്‍സ്യത്തൊഴിലാളികളിലൂടെ അത് കേരളം കഴിഞ്ഞവര്‍ഷങ്ങളില്‍ അത് അനുഭവിച്ചു. ഇപ്പോള്‍ കൊണ്ടോട്ടിയിലേയും രാജമലയിലെയും ജനങ്ങളിലുടയും. ദുരന്ത കാലം കടന്ന് മുന്നോട്ടുപോകാന്‍ ഈ നാടിന് കരുത്താവുക ഈ മനുഷ്യര്‍ കാണിച്ച മാനവകിതയാവും



Next Story

Related Stories