TopTop
Begin typing your search above and press return to search.

'ചൂടാണ്, കൈപൊള്ളും'; ലാലേട്ടന്‍ സ്‌പെഷ്യല്‍ മീന്‍ വറുത്തത്| വീഡിയോ

ചൂടാണ്, കൈപൊള്ളും; ലാലേട്ടന്‍ സ്‌പെഷ്യല്‍ മീന്‍ വറുത്തത്| വീഡിയോ

അഭിനയത്തില്‍ മാത്രമല്ല, പാചകത്തിലും മോഹന്‍ലാല്‍ വിദഗ്ധനാണെന്ന് താരത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ പറയാറുണ്ട്. ഇപ്പോഴിതാ താരം മീന്‍ പൊരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അടുത്തിടെ ദുബായ് സന്ദര്‍ശന വേളയില്‍ പാചക പരീക്ഷണം നടത്തുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ വീഡിയോയും വൈറലാകുന്നു. മോഹന്‍ലാലിന്റെ സുഹൃത്തും വ്യവസായിയുമായ സമീര്‍ ഹംസയാണ് വീഡിയോ ഇന്‍സ്‌റാഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

ചൂടന്‍ സാധനമാണ്, തൊടരുത് എന്ന അടിക്കുറിപ്പിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വെള്ള ഷര്‍ട്ടും ചുവപ്പ് പൈജാമയും ധരിച്ചാണ് താരത്തിന്റെ കുക്കിങ്. പശ്ചാത്തലത്തില്‍ ജസ്റ്റിന്‍ ബീബറിന്റെ 'ഇന്റെന്‍ഷന്‍സ്' എന്ന ഗാനവും കേള്‍ക്കാം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2ന്റെ ഷൂട്ടിങിന് ശേഷമാണ് ഐപിഎല്‍ ഫൈനല്‍ കാണാന്‍ മോഹന്‍ലാല്‍ ദുബായിലേക്ക് പറന്നത്. ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്തിനും കുടുംബത്തിനുമൊപ്പമായിരുന്നു താരത്തിന്റെ ദീപാവലി ആഘോഷം. തുടര്‍ന്ന് കേരളത്തിലേക്ക് മടങ്ങിയെത്തി താരം ബി ഉണ്ണികൃഷ്ണന്റെ 'ആറാട്ട്' എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. സിനിമയുടെ ചിത്രീകരണം വരിക്കാശ്ശേരിമനയില്‍ ആരംഭിക്കാനിരിക്കുകയാണ്.



Next Story

Related Stories