TopTop
Begin typing your search above and press return to search.

മീററ്റ് മെഡിക്കല്‍ കോളേജില്‍ കൊറോണ ടെസ്റ്റ്‌ സാമ്പിളുകള്‍ തട്ടിപ്പറിച്ച് കുരങ്ങന്മാര്‍ കടന്നു; വന്‍ ഭീതിയില്‍ ജനം (വീഡിയോ)

മീററ്റ് മെഡിക്കല്‍ കോളേജില്‍ കൊറോണ ടെസ്റ്റ്‌ സാമ്പിളുകള്‍ തട്ടിപ്പറിച്ച് കുരങ്ങന്മാര്‍ കടന്നു; വന്‍ ഭീതിയില്‍ ജനം (വീഡിയോ)

ഉത്തര്‍ പ്രദേശിലെ മീററ്റില്‍ കൊറോണ ബാധിതരരെന്നു സംശയിക്കപ്പെടുന്നവരുടെ ടെസ്റ്റ്‌ സാമ്പിളുകള്‍ തട്ടിപ്പറിച്ച് കുരങ്ങന്മാര്‍ കടന്നുകളഞ്ഞതിനെ തുടര്‍ന്ന് വന്‍ ഭീതി. ഇത് രോഗബാധ പടര്‍ത്താന്‍ കാരണമായേക്കുമോ എന്നാണ് ജനങ്ങള്‍ സംശയിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മീററ്റ് മെഡിക്കല്‍ കോളേജിലാണ് ഇന്ന് സംഭവം. ഇവിടെ കുരങ്ങാന്മാരുടെ സ്ഥിരം ശല്യമുള്ള സ്ഥലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്ന് ടെസ്റ്റ്‌ ചെയ്യാനുള സാമ്പിളുകളുമായി ലാബോറട്ടറിയിലേക്ക് പോവുകയായിരുന്ന അറ്റന്‍ഡറെ കുരങ്ങന്മാര്‍ ആക്രമിക്കുകയും കൈയിലുണ്ടായിരുന്ന സാമ്പിളുകളില്‍ നിന്ന് മൂന്നെണ്ണവുമായി കടന്നുകളയുകയുമായിരുന്നു.

കൂടുതല്‍ പരിശോധനകളുടെ ഭാഗമായി ചീഫ് സൂപ്രണ്ടന്റ്റ് ഡോ. ധീരജ് ബല്യാന്റെ പക്കലേക്ക് അയച്ചതായിരുന്നു സാമ്പിളുകള്‍ എന്നാണ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറയുന്നു.

കുരങ്ങന്മാരിലൊന്ന് ഈ സാമ്പിളുകള്‍ മരത്തിനു മുകളില്‍ വച്ച് കടിച്ചു തുറക്കുന്നതിന്റെ ദൃശ്യങ്ങള്‍ സ്ഥലത്തുണ്ടായിരുന്നവര്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇത് കുരങ്ങന്മാരുടെ ഉള്ളില്‍ച്ചെന്നാല്‍ അത് മൃഗങ്ങളിലേക്ക് രോഗബാധ പടരാനുള്ള സാധ്യതയുണ്ടെന്നും ഇത് മനുഷ്യര്‍ക്കും വന്‍ ഭീഷണിയാണെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കുരങ്ങന്മാര്‍ സാമ്പിളുകള്‍ തട്ടിയെടുത്ത വിവരം ഡോ. ബല്യാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കുരങ്ങന്മാരെ പിടികൂടാന്‍ വനംവകുപ്പിന്റെ സഹായം തേടിയിട്ടുണ്ട് എങ്കിലും ഇതുവരെ അതിനു സാധിച്ചിട്ടില്ല. വിഷയം അന്വേഷിച്ചു വരികയാണെന്ന് മീററ്റ് ജില്ലാ കലക്ടര്‍ അനില്‍ ധിംഗ്ര വ്യക്തമാക്കി.

6991 കേസുകളാണ് ഇതുവരെ യുപിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആകെ 182 പേര്‍ മരിച്ചു. ഇന്ത്യയിലാകെ ഇതുവരെ 1.65 ലക്ഷം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതില്‍ 4706 പേര്‍ മരിച്ചു.


Next Story

Related Stories