Top

കുളിക്കാന്‍ നോക്കിയതൊന്നുമല്ല; പാവം 'മൂസ്' നീന്തല്‍ക്കുളത്തില്‍ കുടുങ്ങിപ്പോയതാണ് / വീഡിയോ

കുളിക്കാന്‍ നോക്കിയതൊന്നുമല്ല; പാവം

ന്യൂ ഹാംഷെയര്‍ നീന്തല്‍ക്കുളത്തില്‍ കുടുങ്ങിയ കടമാനിനെ (മൂസ് - Moose) വിജയകരമായി പുറത്തെത്തിച്ചു. അതിനായി ന്യൂ ഹാംഷെയര്‍ ഫിഷ് ആന്‍ഡ് ഗെയിം ഡിപ്പാര്‍ട്ട്മെന്റ് ബയോളജിസ്റ്റുകളെയും കണ്‍സര്‍വേഷന്‍ ഓഫീസര്‍മാരെയും ചൊവ്വാഴ്ച ബെഡ്‌ഫോര്‍ഡ് ഹോമിലേക്ക് വിളിപ്പിച്ചിരുന്നു. കുളത്തില്‍ നിന്ന് സ്വയം കരകയറാന്‍ കടമാന്‍ പരമാവധി ശ്രമിച്ചു നോക്കിയെങ്കിലും നടന്നില്ല. ഈ സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.

അതോടെ ഉദ്യോഗസ്ഥര്‍ നീന്തല്‍ക്കുളത്തിന്റെ ഒരു മൂലയില്‍ താല്‍ക്കാലികമായി ഒരു മരംകൊണ്ടുള്ള പടികള്‍ സ്ഥാപിച്ചു. പരമാവധി ശ്രമിച്ചുവെങ്കിലും അതും നടന്നില്ല. ഉദ്യോഗസ്ഥര്‍ ഒരു കയറിന്റെ ഇരുവശവും പിടിച്ച് അതിനെ പടികളിട്ട ഭാഗത്തേക്ക് അടുപ്പിച്ചു. ഒടുവില്‍ രക്ഷപ്പെട്ട മാന്‍ ഓടിപ്പോവുകയായിരുന്നു. പ്രജനന കാലമായതിനാല്‍ കടമാന്‍ ഇണയെതേടി എത്തിയതാവാം എന്നാണ് കരുതുന്നത്.

വീഡിയോയ്ക്കൊപ്പമുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ ന്യൂ ഹാംഷെയര്‍ ഫിഷ് ആന്‍ഡ് ഗെയിം ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നത് ഇങ്ങനെയാണ്: 'പ്രജനന കാലമായതിനാല്‍ കടമാനുകള്‍ ഇണയെ തേടിക്കൊണ്ടിരിക്കുകയാണ്. അത്തരമൊരു യാത്രയിലാണ് ഈ കാലമാന്‍ രാത്രി അബദ്ധത്തില്‍ കുളത്തില്‍ വീണത്. നിരവധി ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ സ്ഥലത്തെത്തി നടത്തിയ ശ്രമഫലമായി അതിനെ രക്ഷപ്പെടുത്തി അയക്കാന്‍ കഴിഞ്ഞു. പടികളില്ലാത്തതുകൊണ്ടാണ് അതിന് സ്വയം പുറത്തുകടക്കാന്‍ കഴിയാതെ വന്നത്. ഒടുവില്‍ രക്ഷപ്പെട്ട കടമാന്‍ ജീവനുംകൊണ്ട് ഓടുകയായിരുന്നു'.


Next Story

Related Stories