TopTop
Begin typing your search above and press return to search.

കുഞ്ഞിനെ രക്ഷിക്കാന്‍ ജിറാഫ് നേരിട്ടത് പുള്ളിപ്പുലികളെ!; വൈറല്‍ വീഡിയോ

കുഞ്ഞിനെ രക്ഷിക്കാന്‍ ജിറാഫ് നേരിട്ടത് പുള്ളിപ്പുലികളെ!; വൈറല്‍ വീഡിയോ

കുഞ്ഞുങ്ങളെ അപകടങ്ങളില്‍ നിന്നും രക്ഷിക്കാന്‍ മനുഷ്യന്‍ മാത്രമല്ല മൃഗങ്ങളും ശ്രമിക്കാറുണ്ട്. അത്തരത്തിലുള്ളൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു കൂട്ടം ചീറ്റപ്പുലികളില്‍ നിന്നും തന്റെ കുഞ്ഞിനെ രക്ഷിക്കുകയാണ് ഒരു ജിറാഫ്.

കാട്ടില്‍ മൈതാനത്തില്‍ മേഞ്ഞുകൊണ്ടിരിക്കെയാണ് ജിറാഫിനേയും കുഞ്ഞിനെയും ആക്രമിക്കാന്‍ ചീറ്റപ്പുലികളെത്തുന്നത്. തുടര്‍ന്ന് തന്റെ ജീവന്‍ പോലും വകവയ്ക്കാതെയാണ് ജിറാഫ് ചീറ്റകളെ എതിരിടുന്നത്. ചീറ്റകള്‍ക്ക് പിന്നാലെ ഓടുകയും ചെയ്യുന്നുണ്ട് ജിറാഫ്. തുടര്‍ന്ന് അവിടെ നിന്നും രക്ഷപ്പെടുന്നതായും കാണാം.

33 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. അമ്മമാര്‍ക്ക് എവിടെ നിന്നാണ് ഇത്രയും ശക്തി ലഭിക്കുന്നത്? ഒരു കൂട്ടം ചീറ്റപ്പുലികളില്‍ നിന്ന് സ്വന്തം കുട്ടിയെ രക്ഷിക്കുന്ന അമ്മ' എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് സുശാന്ത നന്ദ കുറിച്ചത്.

11000 ത്തില്‍ കൂടുതല്‍ പേര്‍ ഇപ്പോള്‍ വീഡിയോ കണ്ടു കഴിഞ്ഞു.



Next Story

Related Stories