TopTop
Begin typing your search above and press return to search.

അമ്മയുടെ ചിറകാണ് കൂട്; മഴയില്‍ മക്കളെ ചിറകിലൊതുക്കി തള്ളക്കോഴി

അമ്മയുടെ ചിറകാണ് കൂട്; മഴയില്‍ മക്കളെ ചിറകിലൊതുക്കി തള്ളക്കോഴി

കുഞ്ഞുങ്ങള്‍ മഴ നനയാതിരിക്കാന്‍ അവരെ ചിറകുകളില്‍ ഒതുക്കി തള്ളക്കോഴി. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അമ്മയുടെ ചിറകുകള്‍ കൂടായി മാറുന്ന കാഴ്ചയാണ് വീഡിയോയില്‍ കാണാനാവുക. മഴയില്‍ നനയാതിരിക്കാന്‍ കോഴികുഞ്ഞുങ്ങള്‍ തള്ളക്കോഴിയുടെ ചിറകിനടയില്‍ ഇരിക്കുന്നു. കുഞ്ഞുങ്ങള്‍ക്കായി ചിറകു വിരിച്ച് മഴ മഴുവന്‍ നനയുകയാണ് തള്ളക്കോഴി.

46 സെക്കന്റാണ് വീഡിയോയുടെ ദൈര്‍ഘ്യം. ഈ വീഡിയോ എപ്പോള്‍ എടുത്തതാണ്, എവിടെ നിന്ന് എടുത്തതാണ് തുടങ്ങിയ വിവരങ്ങളൊന്നും ലഭ്യമല്ല. വീഡിയോ വൈറലായതോടുകൂടി അമ്മയുടെ സ്‌നേഹത്തെക്കുറിച്ചു വാചാലരായി നിരവധിപേര്‍ വീഡിയോ പങ്കുവയ്ക്കുന്നുണ്ട്.

അമ്മമാരുടെ സ്‌നേഹം കാണിച്ചു തരുന്ന ഇത്തരം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനു മുന്‍പും വൈറലായിരുന്നു. പാമ്പില്‍ നിന്നും തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കുന്ന തള്ളക്കോഴിയുടെ വീഡിയോ ഇതിനു മുന്‍പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു.


Next Story

Related Stories