TopTop
Begin typing your search above and press return to search.

കെഎസ്ആര്‍ടിസിയെ വട്ടംചുറ്റിച്ച ബൈക്ക് 'അഭ്യാസി'യുടെ കാര്യത്തില്‍ തീരുമാനമായി; 10,500 രൂപ പിഴ

കെഎസ്ആര്‍ടിസിയെ വട്ടംചുറ്റിച്ച ബൈക്ക് അഭ്യാസിയുടെ കാര്യത്തില്‍ തീരുമാനമായി; 10,500 രൂപ പിഴ

കെ എസ് ആര്‍ ടി സി ബസിന്റെ വഴിമുടക്കിയ ബൈക്ക് യാത്രക്കാരന് മോട്ടോര്‍ വാഹന വകുപ്പിന്റെ 10,500 രൂപ പിഴ. കണ്ണൂര്‍ പയ്യന്നൂരിലായിരുന്നു സംഭവം. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയായിരുന്നു നിയമലംഘനത്തിന്റെ തെളിവ്.

കണ്ണൂരില്‍ നിന്നും കാസര്‍കോട്ടെക്കു പോകുന്ന കെ എസ് ആര്‍ ടി സി ബസിനു മുന്നിലായിരുന്നു വഴിമുടക്കിയായി ബൈക്ക് എത്തിയത്. പയ്യന്നൂര്‍ പെരുമ്പ മുതല്‍ വെള്ളൂര്‍ വരെയുള്ള അഞ്ച് കിലോമീറ്ററോളം ദൂരം ഇയാള്‍ ബസിന് വഴിമുടക്കിയായി സൈഡ് കൊടുത്തില്ല. സംഭവം ബസിലുള്ള ഒരു യാത്രക്കാരനാണ് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്.

വീഡിയോ പകര്‍ത്തിയതിന് ശേഷം കെ എസ് ആര്‍ ടി സി എ ടി ഒ, ആര്‍ ടി ഒയ്ക്ക് പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പയ്യന്നൂര്‍ കോത്തായിമുക്കിലെ പ്രവീണാണ് ബൈക്ക് യാത്രക്കാരനെന്ന് കണ്ടെത്തിയത്. പയ്യന്നൂര്‍ സബ് ആര്‍.ടി ഓഫീസാണ് നടപടിയെടുത്തത്. കഴിഞ്ഞ ദിവസം പ്രവര്‍ത്തനം തുടങ്ങിയ പയ്യന്നൂര്‍ സബ് ആര്‍.ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ കേസ് കൂടിയാണിത്.

(വീഡിയോ-filmmatter)



Next Story

Related Stories