TopTop
Begin typing your search above and press return to search.

'ഈ ക്യാപ്റ്റന്‍ എന്നെ എക്കാലവും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു'; ധോണിയുടെ ത്യാഗശീലം വെളിപ്പെടുത്തി ജോര്‍ജ് ജോണ്‍

ഈ ക്യാപ്റ്റന്‍ എന്നെ എക്കാലവും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു; ധോണിയുടെ ത്യാഗശീലം വെളിപ്പെടുത്തി ജോര്‍ജ് ജോണ്‍

രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് അടുത്തിടെ വിരമിക്കല്‍ പ്രഖ്യാപിച്ച മഹേന്ദ്രസിങ് ധോണിയുടെ ലാളിത്യവും സഹായസന്നദ്ധതയും വിവരിച്ച് ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഡയറക്ടര്‍ കെ. ജോര്‍ജ് ജോണ്‍. ഐപിഎല്ലിനായി ചെന്നൈയില്‍നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യവെ, ധോണി തനിക്കായി അദ്ദേഹത്തിന്റെ ബിസിനസ് ക്ലാസ് സീറ്റ് ഒഴിഞ്ഞുനല്‍കിയ സംഭവമാണ് അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഇക്കോണമി ക്ലാസില്‍ സീറ്റുകള്‍ക്കിടയില്‍ 'ലെഗ് സ്‌പേസ്' കുറവായതിനാല്‍ ഉയരക്കൂടുതലുള്ള തനിയ്ക്ക് ധോണി ബിസ്‌നസ് ക്ലാസ് സീറ്റ് നല്‍കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. വിമാനത്തില്‍വച്ച് പകര്‍ത്തിയ ഒരുവിഡിയോയും ജോര്‍ജ് ജോണ്‍ പങ്കുവെച്ചു. ഇക്കോണമി ക്ലാസില്‍ വൈസ് ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന ഉള്‍പ്പെടെയുള്ള സഹതാരങ്ങളോട് ധോണി സംസാരിച്ചിരിക്കുന്നതാണ് വിഡിയോയിലുള്ളത്.

'ഇതിനകം എല്ലാം വെട്ടിപ്പിടിച്ച, ക്രിക്കറ്റില്‍ സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ ഒരാള്‍ നിങ്ങളോട് പറയുന്നു: താങ്കളുടെ കാലുകള്‍ക്ക് നീളക്കൂടുതലുണ്ട്. താങ്കള്‍ എന്റെ സീറ്റില്‍ (ബിസിനസ് ക്ലാസ്) ഇരുന്നോളൂ. ഞാന്‍ ഇക്കോണമി ക്ലാസില്‍ പോയിരിക്കാം!' ഈ ക്യാപ്റ്റന്‍ എന്നെ എക്കാലവും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു' ധോണിയെ ടാഗ് ചെയ്ത് ജോര്‍ജ് ജോണ്‍ ട്വീറ്റ് ചെയ്തു.


Next Story

Related Stories