TopTop
Begin typing your search above and press return to search.

മുഹമ്മയിലെ ആര്‍ത്തവം ഇനി പ്രകൃതിയോടിണങ്ങി

മുഹമ്മയിലെ ആര്‍ത്തവം ഇനി പ്രകൃതിയോടിണങ്ങി

പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന നൂതന പദ്ധതിയിലൂടെ ജനശ്രദ്ധ നേടുകയാണ് മുഹമ്മ ഗ്രാമ പഞ്ചായത്ത്. പ്ലാസ്റ്റിക് കിറ്റുകള്‍ പോലെ പരിസ്ഥിതിക്ക് ഏറെ ദോഷകരമായ സിന്തറ്റിക്ക് നാപ്കിന്‍, ഡയപ്പര്‍ എന്നിവയുടെ ഉപയോഗം കുറച്ച് ബദല്‍ സംവിധാനം നടപ്പാക്കിയാണ് മുഹമ്മ ഗ്രാമപഞ്ചായത്ത് മറ്റു പഞ്ചായത്തുകള്‍ക്ക് കൂടി മാതൃകായാകുന്നത്.

സിന്തറ്റിക്ക് നാപ്കിന്‍, ഡയപ്പര്‍ എന്നിവയുടെ നിരോധനം സാധ്യമല്ലാത്തതിനാല്‍ അവയുടെ ഉപയോഗം കുറക്കാനുള്ള മാര്‍ഗമാണ് പഞ്ചായത്ത് ആദ്യം കണ്ടെത്തിയത്. അങ്ങനെ സിന്തറ്റിക്കിനു പകരം തുണി കൊണ്ടുള്ള നാപ്കിന്‍ വിതരണം ചെയ്യാന്‍ പഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഏ ട്രീ 'എന്ന സംഘടന, മുഹമ്മ ഗ്രാമപഞ്ചായത്ത്, ആരോഗ്യ വകുപ്പ്, ആന്‍ട്രിക്സ് കോര്‍പറേഷന്‍ എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.


Next Story

Related Stories