TopTop
Begin typing your search above and press return to search.

ഗോവിന്ദ് വസന്തയ്ക്ക് പിറന്നാള്‍ ആശംസകളുമായി ടീം 'പടവെട്ട്'-വീഡിയോ

ഗോവിന്ദ് വസന്തയ്ക്ക് പിറന്നാള്‍ ആശംസകളുമായി ടീം പടവെട്ട്-വീഡിയോ

സംഗീത സംവിധായകനും ഗായകനുമായ ഗോവിന്ദ് വസന്തയുടെ ജന്മദിനമാണിന്ന്. പിറന്നാള്‍ ദിനത്തില്‍ സോങ് റെക്കോഡിങ് മേക്കിങ് വീഡിയോയുമായാണ് പടവെട്ട് ടീം ഗോവിന്ദിന് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സ്‌ന്റെ ബാനറില്‍ നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പടവെട്ട് സംഗീതത്തിനു വലിയ പ്രാധാന്യമുള്ള സിനിമയാണ്. ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നത് ഗോവിന്ദ് വസന്തയാണ്.

അന്‍വര്‍ അലിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത്. ഗോവിന്ദിനോടൊപ്പം, ഷഹബാസ് അമന്‍, ആന്‍ അമീ, ഭാവന, അനുശ്രീ എന്നവരും നാടന്‍പാട്ടുകളിലൂടെ ശ്രദ്ധേയരായ സി ജെ കുട്ടപ്പന്‍, സുനില്‍ മത്തായി തുടങ്ങിയവരും ചിത്രത്തില്‍ ഗാനങ്ങള്‍ ആലപിക്കുന്നു. ''വോയിസ് ഓഫ് വോയിസ്ലെസ്'' എന്ന മലയാളം റാപ്പ് സോംഗിലൂടെ പ്രേക്ഷക ശ്രദ്ധയാര്‍ജ്ജിച്ച വേടനും സിനിമയില്‍ പാടുന്നുണ്ട്.

അരുവി എന്ന ചിത്രത്തിലൂടെ സുപരിചിതയായ അദിതി ബാലനാണ് പടവെട്ടിലെ നായിക. മഞ്ജു വാര്യരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.




Next Story

Related Stories