TopTop
Begin typing your search above and press return to search.

കോവിഡ് കാല മാധ്യമപ്രവര്‍ത്തനം ചെറിയ കളിയല്ല, മോഹന്‍ലാല്‍ പങ്കുവെച്ച ഈ പാട്ട് കാണൂ (വീഡിയോ)

കോവിഡ് കാല മാധ്യമപ്രവര്‍ത്തനം ചെറിയ കളിയല്ല, മോഹന്‍ലാല്‍ പങ്കുവെച്ച ഈ പാട്ട് കാണൂ (വീഡിയോ)

കോവിഡ് കാലത്ത് ആരോഗ്യപ്രവര്‍ത്തകരേയും പോലീസുകാരേയും പോലെ ഇരുപത്തിനാലു മണിക്കൂറും ജോലി ചെയ്യുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. കോവിഡ് കാലത്ത് മാധ്യമ പ്രവര്‍ത്തകരുടെ ജോലി എങ്ങനെയുള്ളതാണെന്ന് കാണിച്ചു തരുന്ന മ്യൂസിക് ആല്‍ബം പുറത്തിറക്കിയിരിക്കുകയാണ് കോഴിക്കോട്ടെ ദൃശ്യമാധ്യമ കൂട്ടായ്മ.

കോഴിക്കോട്ടെ ദൃശ്യമാധ്യമ കൂട്ടായ്മ നിര്‍മിച്ച മ്യൂസിക് ആല്‍ബം തന്റെ ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാലാണ് പങ്കുവെച്ചത്. 'കാവലായ് കരുതലായ് നാടിനായ് നമ്മള്‍...ശബ്ദമായ് വെളിച്ചമായ് നേരിനായ് നമ്മള്‍' എന്നു തുടങ്ങുന്ന ഗാനം കോവിഡ് കാലത്ത് മാധ്യമപ്രവര്‍ത്തനം എത്ര പ്രധാനപ്പെട്ടതാണെന്നും, എത്ര ക്ലേശം നിറഞ്ഞതാണെന്നും കാണിച്ചു തരുന്നു. 'ഇരുള്‍ വീണ വഴികളില്‍ നമ്മള്‍ വാക്കിന്റെ പന്തം കൊളുത്തി... വെയില്‍ വീണ വഴികളില്‍ നമ്മള്‍ നേരിന്റെ തണലായ് നിന്നു' എന്നുപറഞ്ഞാണ് ഗാനം അവസാനിക്കുന്നത്. വി എസ് രജിത്തിന്റെ വരികള്‍ കെകെ നിഷാദാണ് ആലപിച്ചിരിക്കുന്നത്.


Next Story

Related Stories