TopTop
Begin typing your search above and press return to search.

മുത്തൂറ്റ് എം ഡിയെ ആക്രമിച്ചത് തൊഴിലാളികളെന്നത് കള്ളക്കഥ

മുത്തൂറ്റ് എം ഡിയെ ആക്രമിച്ചത് തൊഴിലാളികളെന്നത് കള്ളക്കഥ

ഒരിടവേളയ്ക്ക് ശേഷം മുത്തൂറ്റ് ഫിനാന്‍സുമായി ബന്ധപ്പെട്ട തൊഴില്‍ തര്‍ക്കം വീണ്ടും മാധ്യമങ്ങളില്‍ നിറയുകയാണ്. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നുമായ മുത്തൂറ്റിലെ ജീവനക്കാരും മാനേജ്‌മെന്റും തമ്മിലുള്ള തര്‍ക്കം സ്ഥാപനത്തിന്റെ എംഡി ആക്രമിക്കപ്പെടുന്ന നിലയിലേക്ക് എത്തിനില്‍ക്കുകയാണ്. ചൊവ്വാഴ്ച രാവിലെയാണ് മുത്തൂറ്റ് എംഡി ജോര്‍ജ്ജ് അലക്‌സാണ്ടറുടെ കാറിന് നേരെ കല്ലേറുണ്ടായത്. സംഭവത്തില്‍ കാറിന്റെ ചില്ലുകള്‍ തകരുകയും തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

എന്നാല്‍, കൊച്ചിയിലെ മുത്തൂറ്റ് ആസ്ഥാനത്തിന് മുന്നില്‍ സമരം നടക്കവെ എം ഡി ആക്രമിക്കപ്പെട്ട സംഭവം വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചിട്ടുള്ളത്. സിഐടിയുവിന്റെ നേതൃത്വത്തിലുള്ള നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് മുത്തൂറ്റിലെ തൊഴിലാളി സമരം നടക്കുന്നത്. മുന്‍പ് നടന്ന തൊഴിലാളി സമരങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്നതിന് നല്‍കിയ ഉറപ്പുകള്‍ പാലിക്കുക, അടുത്തിടെ പിരിച്ച് വിട്ട സംഘടനാ നേതാക്കള്‍ ഉള്‍പ്പെടെ 166 പേരെ തിരിച്ചെടുക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കൊച്ചിയിലെ ആസ്ഥാനത്തിന് മുന്നില്‍ സമരം നടത്തി വന്നിരുന്നത്. സമരത്തിനിടെ കഴിഞ്ഞ ദിവസം ജോലിക്ക് കയറാനെത്തിയ മാനേജ്‌മെന്റ് അനുകൂല ജീവനക്കാരും സമരക്കാരും തമ്മില്‍ വാക്കേറ്റമുള്‍പ്പെടെ നടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ചൊവ്വാഴ്ച എംഡിയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായത് ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്.

എംഡി ജോര്‍ജ് അലക്‌സാണ്ടറെ ആക്രമിച്ചത് സിഐടിയു ഗൂണ്ടകളാണെന്നാണ് മുത്തൂറ്റ് പ്രതിനിധിയുടെ ആരോപിക്കുന്നത്. വലിയ കല്ലുകള്‍ വലിച്ചെറിയുകയായിരുന്നു. ആക്രമണം കരുതിക്കൂട്ടി നടത്തിയതാണെന്നും സി ഐ ടി യു ഗുണ്ടകളാണെന്നും ആരോപിച്ച മാനേജ്‌മെന്റ് പ്രതിനിധി സമരം നടത്തി സ്ഥാപനം പൂട്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും കുറ്റപ്പെടുത്തുന്നു. മുത്തൂറ്റ് എം ഡിയെ ആക്രമിച്ചത് തൊഴിലാളികളെന്നത് കെട്ടിച്ചമയ്ക്കുന്ന ഒന്നാണെന്ന് തൊഴിലാളികള്‍ പറയുന്നു.


Next Story

Related Stories