TopTop

'ജഡ്ജസ് പ്ലീസ് നോട്ട്, വേദിയിൽ സത്യനായി ഹെഡ്‌മാസ്റ്റർ', അധ്യാപകർ തകർത്തഭിനയിച്ച സ്കൂൾ വാർഷിക വേദി- വീഡിയോ

കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കാനുള്ള വേദിയാണ് സ്കുളുകളിലെ വാർഷികാഘോഷങ്ങൾ. കലോൽസവങ്ങളിൽ ഉൾപ്പെടെ അവസരം ലഭിക്കാത്തവർ ഉൾപ്പെടെ ഇത്തരം വേദികൾ സമ്പന്നമാക്കും. എന്നാൽ തീർത്തും വ്യത്യസ്ഥമാവുകയാണ് നടക്കാവ് സ്കൂളിൽ നിന്നുള്ള ദൃശ്യങ്ങൾ.

വിദ്യാർത്ഥികൾക്കൊപ്പം കലാ പ്രകടവുമായി അധ്യാപകരും സ്റ്റേജ് കയ്യടക്കുകയായിരുന്നു. ഇതിന്റെ വീഡിയോ നവ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. അനശ്വര നടൻ സത്യന്റെ വേഷപ്പകര്‍ച്ചയോടെ ആദ്യം വേദിയിലെത്തിയത് സ്കൂളിലെ ഹെഡ്മാസ്റ്റർ ജയകൃഷ്ണൻ മാഷ് എന്ന ക്യാപ്ഷനോടെയാണ് വിഡീയോ പ്രചരിക്കുന്നത്. സ്വർഗ്ഗഗായികേ ഇതിലെ ഇതിലെ എന്ന ഹിറ്റ് ഗാനത്തിനായിരുന്നു ഹെഡ്മാസ്റ്റർ വേദിയിലെത്തിയത്.

പിന്നാലെ, പ്രേ നസീറും, ജയനും ഷീലയും ജയഭാരതിയും എല്ലാം വേദിയിൽ നിറഞ്ഞാടി. ഇവർക്കെല്ലാം ജീവൻ നൽകിയതും അധ്യാപകർ‌ തന്നെ. ഇതിനോടകം വലിയ കാഴ്ചക്കാരാണ് വീഡിയോക്ക് നവ മാധ്യമങ്ങളിൽ‌ ലഭിച്ചിട്ടുള്ളത്.



Next Story

Related Stories