TopTop
Begin typing your search above and press return to search.

നഞ്ചമ്മയുടെ പുതിയ ഗാനമെത്തുന്നു മിനി സ്‌ക്രീനിലൂടെ-വീഡിയോ

നഞ്ചമ്മയുടെ പുതിയ ഗാനമെത്തുന്നു മിനി സ്‌ക്രീനിലൂടെ-വീഡിയോ

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ 'കലക്കാത്ത സന്ദനമേരം' എന്ന നാടന്‍ പാട്ടിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നഞ്ചമ്മ മറ്റൊരു പാട്ടിലൂടെ മിനിസ്‌ക്രീനിലും അരങ്ങേറ്റം കുറിക്കുകയാണ്. സീ കേരളം പുതുതായി അവതരിപ്പിക്കുന്ന 'കാര്‍ത്തികദീപം' എന്ന പരമ്പരയുടെ ടൈറ്റില്‍ ഗാനമാണ് ഇപ്പോള്‍ നഞ്ചമ്മ പാടിയിരിക്കുന്നത്. ഗോപി സുന്ദറാണ് ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.

നഞ്ചമ്മയും പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയും ചേര്‍ന്നാണ് ഈ ഗാനം ആലപിക്കുന്നത്. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ സീ കേരളം അവതരിപ്പിച്ച നഞ്ചമ്മയുടെ ഈ പുതിയ ഗാനം തരംഗമായി മാറിയിരുന്നു.

അട്ടപ്പാടി ആദിവാസി മേഖലയിലെ നക്കുപതി പിരിവ് ഊര് സ്വദേശിനിയായ നഞ്ചമ്മ, കേരളത്തിലൂടനീളവും പുറത്തും സംഗീത, നാടക പരിപാടികള്‍ അവതരിപ്പിക്കുന്ന ആസാദ് കലാ സമിതിയിലെ സജീവ അംഗമാണ്.


Next Story

Related Stories