Top

'ക്ഷമിക്കണം, എന്റെ കുഞ്ഞ് ഇവിടെയുണ്ട്'; ലൈവ് റിപ്പോർട്ടിങ്ങിനിടെ മകനെത്തിയപ്പോൾ

ബ്രേക്കിംഗ് ന്യൂസ് റിപ്പോർട്ടുചെയ്യുമ്പോൾ ചിലപ്പോൾ മറ്റുചില അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാവാറുണ്ട്. രസകരമാണ് അതിൽ പല സംഭവങ്ങളും. ഗൗരവകരമായ വാർത്തകൾ കൈകാര്യം ചെയ്യുമ്പോഴായിരിക്കും ഇത്തരം പല സംഭവങ്ങളും ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസം എൻബിസി ചാനലിലും സമാനമായ ഒരു സംഭവം അരങ്ങേറി. നവ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ചാനൽ സ്റ്റുഡിയോയിൽ നിന്നുള്ള ഈ വീഡിയോ.

സിറിയയിൽ തുർക്കി നടത്തുന്ന വ്യോമാക്രമണത്തെക്കുറിച്ച് എൻ‌ബി‌സിയുടെ പെന്റഗൺ ലേഖികയായ കോർട്ട്നി കുബെ ഗൗരവമായി റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി ഒരതിഥിയെത്തുകയായിരുന്നു. അവരുടെ കുഞ്ഞ്. അവന്‍ വന്ന് അമ്മയുടെ കൈ പിടിക്കാന്‍ ശ്രമിച്ചതോടെ റിപ്പോർട്ടിങ്ങ് തടസ്സപ്പെടുകയും ചെയ്തു. 'തടസ്സമുണ്ടായതില്‍ ക്ഷമിക്കണം, എന്റെ കുഞ്ഞ് ഇവിടെയുണ്ട് കുബെ പുഞ്ചിരിച്ചുകൊണ്ട് പറയുകയും ചെയ്തു. പിന്നാലെ തന്റെ ജോലിയും അവർ തുടർന്നു.

അപ്രതീക്ഷിതമായ ആ നിമിഷങ്ങള്‍ ഉടന്‍തന്നെ ട്വിറ്ററില്‍ വൈറലായി. 'ജോലിചെയ്യുന്ന അമ്മമാർക്ക് പലപ്പോഴും അവരുടെ കുട്ടികളെയും കൂടെ കൂട്ടേണ്ടിവരും' എന്നാണ് നവ മാധ്യമങ്ങളിൽ ഇതിനെ കുറിച്ച് പറയുന്നത്. എന്നാൽ സംഗതി അനായാസം കൈകാര്യം ചെയ്ത കുബെയെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട് ട്വിറ്റര്‍ ഉപയോക്താക്കള്‍.






Next Story

Related Stories