TopTop
Begin typing your search above and press return to search.

ഫോട്ടോഷൂട്ടിനിടെ കടലില്‍ വീണു; തലനാരിഴയ്ക്ക് രക്ഷപെട്ട് വധുവരന്മാര്‍-വീഡിയോ

ഫോട്ടോഷൂട്ടിനിടെ കടലില്‍ വീണു; തലനാരിഴയ്ക്ക് രക്ഷപെട്ട് വധുവരന്മാര്‍-വീഡിയോ

വ്യത്യസ്ത തരത്തിലുള്ള വിവാഹ ഫോട്ടോഷൂട്ടുകള്‍ കുറച്ച് കാലങ്ങളായി സോഷ്യല്‍ മീഡിയയിലെ തരംഗങ്ങളില്‍ ഒന്നാണ്. ചിലപ്പോഴൊക്കെ ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ വളരെ സാഹസികത നിറഞ്ഞ ഒന്നായി മാറാറുണ്ട്. വിവാഹ ഫോട്ടോഷൂട്ടിനിടെ തിരമാലയടിച്ച് കടലിലേക്ക് വീണ വധൂവരന്മാരുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തലനാരിഴയ്ക്കാണ് വധൂവരന്മാര്‍ തിരമാലകളില്‍നിന്ന് രക്ഷപ്പെട്ടത്.

കാലിഫോര്‍ണിയയിലെ ലാഗുന ബീച്ചിലാണ് സംഭവം നടന്നത്. ചിത്രങ്ങളെടുക്കാനായി വധൂവരന്മാര്‍ പാറക്കെട്ടില്‍ നില്‍ക്കുമ്പോഴാണ് തിരമാല അടിച്ചു കയറിയത്. നിയന്ത്രണം നഷ്ടപ്പെട്ട ഇരുവരും കടലിലേക്ക് വീഴുകയായിരുന്നു. കൃത്യസമയത്ത് തന്നെ രക്ഷാസംഘം എത്തിയതിനാലാണ് ഇരുവരെയും രക്ഷിക്കാനായത്. ഇരുവര്‍ക്കും പരുക്കുകളില്ലെന്നാണ് ഡെയ്‌ലി മെയില്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബീച്ചിലുണ്ടായിരുന്ന ഒരാള്‍ പകര്‍ത്തിയ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഈ വീഡിയോയ്‌ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ രണ്ട് മാസം അടച്ചിട്ട ശേഷമാണ് ബീച്ച് തുറന്നത്. അതേസമയം, സാമൂഹിക അകലവും മറ്റ് മുന്‍കരുതലുകളും പലരും പാലിക്കുന്നില്ലെന്ന കാരണത്താല്‍ ജൂലൈ 4 മുതല്‍ വീണ്ടും ബീച്ച് അടച്ചിടാനാണ് അധികൃതരുടെ തീരുമാനം.


Next Story

Related Stories