TopTop
Begin typing your search above and press return to search.

ഷഹലയില്ലാത്ത വീട്ടിലേക്ക് ഉമ്മയെകാണാന്‍ നിദയെത്തി

ഷഹലയില്ലാത്ത വീട്ടിലേക്ക് ഉമ്മയെകാണാന്‍ നിദയെത്തി

ഷെഹലാ ഷെറിന്റെ മരണത്തില്‍ അധ്യാപകര്‍ക്കെതിരെ മാധ്യമങ്ങളില്‍ ശക്തമായി ശബ്ദമുയര്‍ത്തിയ നിദാ ഫാത്തിമ ഷെഹലയുടെ വീട്ടിലെത്തി. കൂട്ടുകാരിയുടെ ഉമ്മയെ കാണാന്‍. മകളുടെ മരണത്തില്‍ തളര്‍ന്നിരിക്കുന്ന ഉമ്മ സജ്‌നാ ആയിഷയെ നിദ ആശ്വസിപ്പിച്ചു. ഷെഹലയുമൊത്തുള്ള ഓര്‍മകള്‍ പങ്കുവെച്ചു. ഷെഹലയുമൊത്തുളള ഓര്‍മകള്‍ക്കൊപ്പം സ്‌കൂളില്‍ നടന്ന കാര്യങ്ങളും നിദ പങ്കുവയ്ക്കുന്നുണ്ട്. ഷെഹലയെ ഒപ്പന പഠപ്പിച്ചതും കൂട്ടുകൂടി നടന്നതും നിദയാണ്. ആ ഓര്‍മകള്‍ പങ്കുവയ്ക്കവെ നിദയും സജ്‌ന ആയിഷയും കൂടി നിന്നവരുമെല്ലാം പൊട്ടിക്കരഞ്ഞു. കുടംബാഗങ്ങള്‍ക്കൊപ്പമാണ് നിദ ഫാത്തിമ ഷഹ്‌ലയുടെ വീട്ടിലെത്തിയത്. നിദ ഫാത്തിമ ഷഹ്‌ലയുടെ വീട്ടിലെത്തിയ മീഡിയ വണിന്റെ ദൃശ്യങ്ങള്‍.


Next Story

Related Stories