TopTop
Begin typing your search above and press return to search.

നിവിന്‍ പോളിയ്ക്ക് പിറന്നാള്‍ സമ്മാനവുമായി 'പടവെട്ട്' ടീം

നിവിന്‍ പോളിയ്ക്ക് പിറന്നാള്‍ സമ്മാനവുമായി പടവെട്ട് ടീം

നിവിന്‍ പോളിയ്ക്ക് പിറന്നാള്‍ സമ്മാനവുമായി 'പടവെട്ട്' ടീം. പടവെട്ട് സിനിമയുടെ ലൊക്കേഷനിലെ ചില രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. അരുവി എന്ന ചിത്രത്തിലൂടെ സുപരിചിതയായ അദിതി ബാലനാണ് ചിത്രത്തിലെ നായിക. മഞ്ജു വാര്യരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നടന്‍ സണ്ണിവെയ്‌നാണ് നിര്‍മിക്കുന്നത്. ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

നിവിന്‍ പോളിക്ക് ആശംസകളുമായി മലയാളസിനിമ ലോകത്തെ നിരവധിപേര്‍ എത്തുന്നുണ്ട്. നീ അര്‍ഹിക്കുന്ന വിജയവും സ്‌നേഹവും നിനക്ക് ലഭിക്കട്ടെ എന്നാണ് നിവിന്‍ പോളിക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് സുരേഷ്‌ഗോപി കുറിച്ചത്. മോഹന്‍ലാല്‍, അജുവര്‍ഗീസ്, കുഞ്ചാക്കോ ബോബന്‍, ഗീതു മോഹന്‍ദാസ്, പൂര്‍ണ്ണിമ ഇന്ദ്രജിത്ത് എന്നിങ്ങനെ നിരവധി പേര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയിലൂടെ ആശംസ അറിയിച്ചു.



Next Story

Related Stories