TopTop
Begin typing your search above and press return to search.

'എന്റെ വെന്റിലേറ്റര്‍ മാറ്റി, ശ്വാസം മുട്ടുന്നു, ഹൃദയം നിലയ്ക്കുന്ന പോലെ'; കോവിഡ് രോഗബാധിതന്റെ അവസാന വീഡിയോ

മരണത്തിനു മുന്‍പ് എല്ലാവരോടും യാത്ര പറയുന്ന കോവിഡ് രോഗിയുടെ വീഡിയോ പുറത്തു വന്നിരിക്കുന്നു. ഹൈദരാബാദില്‍ നിന്നുമുള്ളതാണ് വീഡിയോ. വെന്റിലേറ്റര്‍ മാറ്റിയിട്ട് 3 മണിക്കൂറായെന്നും, തനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ലെന്നുമാണ് കോവിഡിന് കീഴടങ്ങിയ 35 കാരന്റെ അവസാന വീഡിയോയില്‍ പറയുന്നത്.

'ശ്വസിക്കാന്‍ കഴിയില്ല, അവര്‍ വെന്റിലേറ്റര്‍ നീക്കം ചെയ്തു. 3 മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. വെന്റിലേറ്ററിനെക്കുറിച്ചു ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക് ഇത് മതി എന്ന് അവര്‍ പറഞ്ഞു. എന്റെ ഹൃദയം അടിക്കുന്നത് നിര്‍ത്തിയതായി എനിക്ക് തോന്നുന്നു, എന്നില്‍ ഒന്നും ബാക്കിയില്ല. ഡാഡി, എല്ലാവര്‍ക്കും ബൈ'. വീഡിയോയില്‍ പറയുന്നത് ഇങ്ങനെ.

പത്തോളം സ്വകാര്യ ആശുപത്രികള്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ചയാണ് ഇയാളെ ഹൈദരാബാദ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

'എന്റെ മകന്‍ സഹായം ചോദിച്ചു, പക്ഷേ ആരും അദ്ദേഹത്തെ സഹായിച്ചില്ല. അവസാന ചടങ്ങുകള്‍ക്ക് ശേഷം ഞാന്‍ വീട്ടില്‍ തിരിച്ചെത്തിയതിനു ശേഷമാണ് ഞാന്‍ വീഡിയോ കണ്ടത്, എന്റെ മകന് സംഭവിച്ചത് മറ്റാര്‍ക്കും സംഭവിക്കരുത്. എന്തുകൊണ്ടാണ് എന്റെ മകന് ഓക്‌സിജന്‍ നിഷേധിക്കപ്പെട്ടത്? മറ്റാര്‍ക്കെങ്കിലും അത് അടിയന്തിരമായി ആവശ്യമുണ്ടായിരുന്നോ, എന്റെ മകന്റെ ആ വീഡിയോ കേള്‍ക്കുമ്പോള്‍ എന്റെ ഹൃദയം തകരുന്നു. മരിച്ചയാളുടെ അച്ഛന്‍ എന്‍ഡി ടിവിയോട് പറഞ്ഞു.

രോഗി മരിച്ച് അന്ത്യ കര്‍മ്മങ്ങള്‍ക്കു ശേഷമാണ് അയാള്‍ക്ക് കോവിഡ് ഉണ്ടായിരുന്നു എന്ന സ്ഥിരീകരണവുമായി സ്വകാര്യ ആശുപത്രിയില്‍ നിന്നും പിതാവിന് ഫോണ്‍ വരുന്നത്. അയാളുമായി ഇടപഴകിയ മാതാപിതാക്കള്‍, ഭാര്യ, സഹോദരന്‍, സഹോദരന്റ് ഭാര്യ, സഹോദരി ഭര്‍ത്താവ് എന്നിവര്‍ ഇപ്പോള്‍ ആശങ്കയിലാണ്.



Next Story

Related Stories