TopTop
Begin typing your search above and press return to search.

പ്രായം ഉലയ്ക്കാത്ത ഫ്രെയിമുകൾ

പ്രായം ഉലയ്ക്കാത്ത ഫ്രെയിമുകൾ

ഫോട്ടോഗ്രഫി പഠിപ്പിക്കാന്‍ പറ്റില്ല, എന്നാല്‍ പഠിക്കാന്‍ പറ്റും എന്നാണല്ലോ. തിരുവനന്തപുരത്ത് അത്തരത്തില്‍ ഫോട്ടോഗ്രഫി പഠിച്ച കുറച്ചു കുട്ടികളുണ്ട് ! വിവിധ സാംസ്‌കാരിക പൈതൃക കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് കാഴ്ചകള്‍ ഒപ്പിയെടുക്കുകയാണവര്‍. കോവിഡ് കാലത്തിന് മുന്‍പ് ഇവരെടുത്ത ഫോട്ടോകളുടെ പ്രദര്‍ശനം ഈ അടുത്ത് നടക്കുകയും ചെയ്തു. കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴിലെ ഫെല്ലോഷിപ്പിന്റെ ഭാഗമായ ന്യൂമിഡിയ ക്ലാസുകളുടെ ഭാഗമായിട്ടാണ് ഇവര്‍ ഫോട്ടോഗ്രാഫി പഠിക്കുന്നത്. വിവിധ പ്രായത്തിലുള്ളവര്‍ ഈ കോഴ്‌സ് പഠിക്കുന്നുണ്ട്.

'ഒരു കൗതുകത്തിന് വേണ്ടിമാത്രമാണ് ഞാന്‍ ഈ കോഴ്‌സിന് ചേര്‍ന്നത്. തിരുവനന്തപുരം നഗരത്തിലെ ഹെറിറ്റേജായിട്ടുള്ള സ്ഥലങ്ങളെല്ലാം ഞങ്ങള്‍ സന്ദര്‍ശിക്കുകയും അവിടെ നിന്നും ഫോട്ടോകളെടുക്കുകയും ചെയ്തു. ഞാന്‍ എന്റെ കുടുംബത്തോടൊപ്പമാണ് ഫോട്ടോസ് എടുക്കാനായി യാത്ര ചെയ്തത്. ജീവിതത്തിലെ വലിയൊരു അനുഭവമായിരുന്നു അത്. ഐഎസ്ആര്‍ഒയില്‍ നിന്നും എയര്‍ കണ്ടീഷനിങ് എഞ്ചിനീയറായി വിരമിച്ച വേണുഗോപാലന്‍ നായര്‍ പറയുന്നു.

തിരുവനന്തപുരത്തെ പല ഭാഗങ്ങളില്‍ നിന്നും പ്രധാനപ്പെട്ട കുറെ അധികം ഫോട്ടോസ് എടുക്കാന്‍ സാധിച്ചു. ഞങ്ങള്‍ എടുത്ത ഫോട്ടോകളെല്ലാം ഭാവിയിലേക്ക് ഒരു മുതല്‍ക്കൂട്ട് കൂടിയാണ്. കാരണം പ്രതികൂല കാലാവസ്ഥയില്‍ ശംഖുമുഖം ബീച്ചിന്റെ ഒട്ടുമിക്ക ഭാഗങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഞാന്‍ കഴിഞ്ഞ വര്‍ഷം എടുത്ത ഫോട്ടോകളിലെ പല ഭാഗങ്ങളും ഇപ്പോള്‍ കാണാന്‍ കഴിയില്ല. അതു കൊണ്ട് തന്നെ അന്ന് അതെല്ലാം എടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു. സിനി പറയുന്നു.



Next Story

Related Stories