TopTop
Begin typing your search above and press return to search.

യന്ത്രക്കാലുകളില്‍ 'നടന്ന്' കൂറ്റന്‍ കെട്ടിടം; ചൈനയിലെ പുതിയ സാങ്കേതിക വിദ്യ ഇങ്ങനെ-വീഡിയോ

യന്ത്രക്കാലുകളില്‍ നടന്ന് കൂറ്റന്‍ കെട്ടിടം; ചൈനയിലെ പുതിയ സാങ്കേതിക വിദ്യ ഇങ്ങനെ-വീഡിയോ

കെട്ടിടങ്ങള്‍ ഉയര്‍ത്തി മറ്റൊരിടത്തു സ്ഥാപിക്കുന്നതെല്ലാം ഇന്ന് സാധാരണ സംഭവമാണ്. എന്നാല്‍ അഞ്ചാറ് നിലപൊക്കമുള്ള ഒരു കൂറ്റന്‍ കെട്ടിടത്തെ നീക്കി കൊണ്ടുപോയി മറ്റൊരിടത്തു സ്ഥാപിച്ചാലോ. ചൈനയിലാണ് പുതിയ സാങ്കേതിക വിദ്യയായ വോക്കിങ് മെഷീന്‍ ഉപയോഗിച്ച് 85 വര്‍ഷം പഴക്കമുള്ള സ്‌കൂള്‍ കെട്ടിടത്തെ മാറ്റി സ്ഥാപിച്ചത്.

മാറ്റി സ്ഥാപിച്ച കെട്ടിടം ചൈനയുടെ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ് അതുകൊണ്ടാണ് യാതൊരു തരത്തിലുള്ള കേടുപാടുകളും കൂടാതെ കെട്ടിടം മാറ്റി സ്ഥാപിക്കാന്‍ ചൈന തീരുമാനിച്ചത്. '200 ചലിക്കുന്ന കാലുകളാണ് അഞ്ച് നില കെട്ടിടത്തിന് താഴെ ഘടിപ്പിച്ചത്. റോബോട്ടിക് കാലുകള്‍ പോലെ രണ്ട് ഗ്രൂപ്പായാണ് ഇവ പ്രവര്‍ത്തിച്ചത്. അതായത് മനുഷ്യന്‍ നടക്കുമ്പോള്‍ കാലുകള്‍ ചലിക്കുന്ന പോലെ തന്നെ.' ചീഫ് ടെക്കിനിക്കല്‍ സൂപ്പര്‍വൈസറായ ലാന്‍ വുജി സിഎന്‍എന്നിനോട് പറഞ്ഞു.

ചൈനയിലെ ഷാങ്ഹായി റസിഡന്‍സ് ഏരിയയില്‍ നിന്നാണ് ഈ സ്‌കൂളിനെ അവര്‍ മാറ്റി വച്ചത്. 2018 ല്‍ വുജി കമ്പനി വികസിപ്പിച്ച സാങ്കേതിക വിദ്യയാണ് ഇത്. ആദ്യം കെട്ടിടത്തിന് ചുറ്റും കുഴിച്ച് പില്ലറുകള്‍ ഉപയോഗിച്ച് കെട്ടിടം ഉയര്‍ത്തി. ശേഷം കാലുകള്‍ ഘടിപ്പിച്ചു. കെട്ടിടത്തെ 21 ഡിഗ്രി തിരിച്ച ശേഷം 62 മീറ്റര്‍ ദൂരത്തേയ്ക്ക് മാറ്റി സ്ഥാപിക്കുകയാണ് ചെയ്തത്. സ്‌കൂള്‍ ഇരുന്ന സ്ഥലം കൂടുതല്‍ ജനവാസമുള്ള സ്ഥലമായതിനാല്‍ അവിടെ ഒരു ഷോപ്പിങ് കോംപ്ലക്‌സ് പണിയാനാണ് അധികൃതരുടെ തീരുമാനം.



Next Story

Related Stories