TopTop
Begin typing your search above and press return to search.

'ട്രാഫിക് പോലീസുകാരനെ ഇടിച്ച് ബോണറ്റില്‍ കയറ്റി', തിരക്കേറിയ റോഡില്‍ കാര്‍ ഡ്രൈവറുടെ അതിക്രമം- വീഡിയോ

ട്രാഫിക് പോലീസുകാരനെ ഇടിച്ച് ബോണറ്റില്‍ കയറ്റി, തിരക്കേറിയ റോഡില്‍ കാര്‍ ഡ്രൈവറുടെ അതിക്രമം- വീഡിയോ

വാഹന പരിശോധനയ്ക്കിടെ ട്രാഫിക് പോലീസുകാരനെ കാറുപയോഗിച്ച് ഇടിച്ചിടാന്‍ ശ്രമം. ഡല്‍ഹി ദൗള കൗന്‍ മേഖലയിലാണ് കാര്‍ ഡ്രൈവര്‍ ഭീകരാന്തരീക്ഷം തീര്‍ത്തത്. വാഹന പരിശോധന നടത്തിയിരുന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലേക്ക് കാര്‍ ഓടിച്ച് കയറ്റുകയും ഉദ്യോഗസ്ഥരില്‍ ഒരാളെ ബോണറ്റില്‍ കയറ്റി കുറച്ച് ദൂരം സഞ്ചരിക്കുകയും ചെയ്തു.

കാറിന്റെ ബോണറ്റില്‍ നിന്നും തിരക്കേറിയ റോഡിലേക്ക് തെറിച്ച് വീഴുന്നുമുണ്ട് ഇതിനിടെ ഉദ്യോഗസ്ഥന്‍. സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് പുറത്ത് വിട്ടത്.

പോലീസുകാരെ അക്രമിച്ച വാഹനവും ഡ്രൈവറെയും പിന്നീട് കസ്റ്റഡിയിലെടുത്തു. സുബ്ഹാം എന്നയാളെയും പോലീസ് പിടികൂടി. ഇയാള്‍ക്കെതിരെ കേസെടുത്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.




Next Story

Related Stories