TopTop
Begin typing your search above and press return to search.

'വൺസ് അപ്പോൺ എ വൈറസ്', കോവിഡ് പ്രതിരോധത്തിൽ അമേരിക്കയെ കളിയാക്കി ചൈനയുടെ വീഡിയോ

വൺസ് അപ്പോൺ എ വൈറസ്, കോവിഡ് പ്രതിരോധത്തിൽ അമേരിക്കയെ കളിയാക്കി ചൈനയുടെ വീഡിയോ

ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള യുഎസ് തങ്ങൾ നൽകിയ മുന്നറിയിപ്പുകൾ തുടർച്ചയായി അവഗണണിച്ചെന്ന് പരിഹാസവുമായി ചൈന. ചൈന പുറത്ത് വിട്ട ‘വൺസ് അപ്പോൺ എ വൈറസ്’ എന്ന ആക്ഷേപ ഹാസ്യ വീഡിയോയിലൂടെയാണ് ആരോപണം ഉന്നയിക്കുന്നത്. ഫ്രാൻസിലെ ചൈനീസ് എംബസിയാണ് വീഡിയോ നവ മാധ്യമങ്ങളിൽ പങ്കുവച്ചത്.

രണ്ട് കാർട്ടൂൺ കഥാപാത്രങ്ങളിലൂടെയാണ് വീഡിയോ പുരോഗമിക്കുന്നത്. ഡിസംബർ മുതൽ ചൈന നൽകിയ മുന്നറിയിപ്പുകളും അമേരിക്ക അതിനെ അവഗണിച്ചെന്നുമാണ് വീഡിയോ പറായാൻ ശ്രമിക്കുന്നത്. ഇതിന് പുറമെ ലോകാരോഗ്യ സംഘടനയുടെ മുന്നറയിപ്പുകളും വീഡിയോ പ്രതിനിധികരിക്കുന്നുണ്ട്. മാസ്ക് ധരിച്ച കളിമൺ യോദ്ധാക്കൾ (terracotta warrior) ചൈനയെ പ്രതിനിധീകരിക്കുമ്പോൾ സ്റ്റാച്യൂ ഓഫ് ലിബർട്ടിയാണ് യുഎസിനെ പ്രതിനിധീകരിക്കുന്നത്. സ്റ്റാച്യൂ ഓഫ് ലിബർട്ടി മാസ്ക് ധരിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.

എന്നാൽ ഒരോ തവണയും കളിമൺ യോദ്ധാവ് പറയുന്നതെല്ലാം സ്റ്റാച്യൂ ഓഫ് ലിബർട്ടി തള്ളിപ്പറയുകയാണ്, എന്നാൽ പിന്നീട് കാര്യങ്ങൾ മാറിമറിയുകയാണ്. അമേരിക്കയിൽ രോഗം പടർന്നു പിടിക്കുമ്പോൾ ചൈനയെയും ലോകാരോഗ്യ സംഘടനയെയും യുഎസ് കുറ്റം പറയുന്നുമുണ്ട്. ലോകാരോഗ്യ സംഘടനയുടെ ഫണ്ട് കുറക്കുന്നത് ഉൾപ്പെടെ വീഡിയോയിൽ സൂചിപ്പിക്കുന്നു. തങ്ങളാണ് എപ്പോഴും ശരിയെന്ന് യുഎസ് അവകാശപ്പെടുകയാണെന്നും വിഡിയോയിലൂടെ ചൈന പറയാൻ ശ്രമിക്കുകയാണ്.


Next Story

Related Stories