TopTop
Begin typing your search above and press return to search.

'തത്തയുടെ കൂട് നോക്കാമോ'; ഓൺലൈൻ ക്ലാസ് ഗംഭീരമാക്കി കൊച്ചു മിടുക്കി

തത്തയുടെ കൂട് നോക്കാമോ; ഓൺലൈൻ ക്ലാസ് ഗംഭീരമാക്കി കൊച്ചു മിടുക്കി

ജൂണ്‍ മാസത്തിന്റെ ആദ്യ ദിനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നത് ഓണ്‍ലൈന്‍ ക്ലാസുകളും, അതിനോടുള്ള കുഞ്ഞുങ്ങളുടെ പ്രതികരണങ്ങളുമായിരുന്നു. ഇപ്പോഴിതാ ടീച്ചര്‍ ചൊല്ലിക്കൊടുക്കുന്ന പാട്ടിനൊപ്പം ചുവടുവെക്കുന്ന കൊച്ചു മിടുക്കിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നു

ടിവിയില്‍ ടീച്ചര്‍ കാണിക്കുന്ന ചലനങ്ങളെല്ലാം ആസ്വദിച്ചാണ് കുഞ്ഞ് അതുപോലെ കാണിക്കുന്നത്. മാടപ്രാവും തത്ത മൈനയും കൂടും, കൂടതൊന്നു നോക്കി വരാമോ എന്ന പാട്ടാണ് ടീച്ചര്‍ കുട്ടിള്‍ക്കു പഠിപ്പിച്ചു കൊടുക്കുന്നത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കേരള സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കുന്നത്. വിക്ടേഴ്‌സ് ചാനല്‍ വഴിയാണ് ക്ലാസുകള്‍ സംപ്രേക്ഷണം ചെയ്യുന്നത്.


Next Story

Related Stories