TopTop
Begin typing your search above and press return to search.

'വരന്‍ മലപ്പുറത്ത് വധു സൗദിയില്‍'; കോവിഡിനെ തോല്‍പ്പിച്ച് ഒരു കല്യാണം

കോവിഡ് കാരണം വധൂവരന്‍മാര്‍ 2 രാജ്യങ്ങളില്‍ കുടുങ്ങിയതോടെ മുടങ്ങിയ വിവാഹചടങ്ങ് 3 മാസത്തിനു ശേഷം വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തി. മലപ്പുറം മൂത്തേടത്തെ മുഹമ്മദ് നിയാസും സൗദി അറേബ്യയിലെ ജുബൈലിയിലെ സംഹ അര്‍ഷാദും തമ്മിലുള്ള വിവാഹമാണ് ഇത്തരത്തില്‍ ഓണ്‍ലൈന്‍ പഴി നടത്തിയത്. ചടങ്ങില്‍ 11 രാജ്യങ്ങളില്‍നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കാളികളായി.

സൗദി അറേബ്യയിലെ ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ കോളേജിലെ പ്രൊഫസര്‍ അരീക്കോട് സ്വദേശി അര്‍ഷദ് വകയിലിന്റെയും ശാമിലയുടേയും മകളാണ് വധു സംഹ. റിയാദിനടുത്ത് അല്‍ഖര്‍ജില്‍ വ്യാപാരിയായ എടക്കര മൂത്തേടം സ്വദേശി അബൂബക്കറിന്റെയും നഫീസയുടെയും മകനാണ് വണ്ടൂര്‍ സഹ്യ കോളേജിലെ അധ്യാപകനായ മുഹമ്മദ് നിയാസ്.


Next Story

Related Stories