TopTop
Begin typing your search above and press return to search.

'കോവിഡ് കാലത്തെ മികച്ച മാതൃക'; സോപ്പിട്ട് കൈകള്‍ കഴുകുന്ന ഒറാങ്കുട്ടാന്‍-വൈറല്‍ വീഡിയോ

കോവിഡ് കാലത്തെ മികച്ച മാതൃക; സോപ്പിട്ട് കൈകള്‍ കഴുകുന്ന ഒറാങ്കുട്ടാന്‍-വൈറല്‍ വീഡിയോ

കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണ് ലോകത്താകമാനമുള്ള ജനങ്ങള്‍. ഇതിനായി സാമൂഹിക അകലം പാലിച്ചും മാസ്‌ക് ഉപയോഗിച്ചും കൈകള്‍ സോപ്പിട്ട് കഴുകയും ആളുകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത്തരം ഒരു സാഹചര്യത്തില്‍ മനുഷ്യരെ അതേപോലെ അനുകരിക്കുന്ന ഒരു ഒറാങ്കുട്ടാന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത്.

സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുന്ന ഒരു ഒറാങ്കുട്ടനെയാണ് വീഡിയോയില്‍ കാണുന്നത്. 'നേച്ചര്‍ ഈസ് ലിറ്റ്' എന്ന ട്വിറ്റര്‍ പേജിലാണ് 23 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ പ്രചരിക്കുന്നത്. സാന്ദ്ര എന്ന ഒറാങ്കുട്ടാനാണ് മനുഷ്യരെ പോലെ തന്നെ സോപ്പ് ലായനി ഉപയോഗിച്ച് സമീപത്തുള്ള മരത്തിന്റെ തടിയും പരിസരവും കൈയുമൊക്കെ കഴുകി വൃത്തിയാക്കുന്നത്.

മൃഗശാലയിലെ ജീവനക്കാര്‍ ചെയ്യുന്നത് കണ്ടാണ് സാന്ദ്രയുടെ ഈ പ്രവര്‍ത്തി. കൊറോണ കാലത്തെ ഏറ്റവും മികച്ച വീഡിയോ ആണിതെന്നാണ് പലരുടെയും അഭിപ്രായം.


Next Story

Related Stories