TopTop
Begin typing your search above and press return to search.

പാര്‍ട്ടിയെ വിശ്വസിച്ച് വന്നാല്‍ സംരക്ഷിക്കും, ചതിച്ചാല്‍ ദ്രോഹിക്കും - പി കെ ശശി എംഎല്‍എ (വീഡിയോ)

പാര്‍ട്ടിയെ വിശ്വസിച്ച് വന്നാല്‍ സംരക്ഷിക്കും, ചതിച്ചാല്‍ ദ്രോഹിക്കും - പി കെ ശശി എംഎല്‍എ (വീഡിയോ)

"പാര്‍ട്ടിക്കുള്ള ഒരു പ്രത്യേകത എന്ന് പറയുന്നത് പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിച്ച് പാര്‍ട്ടിയുടെ കൂടെ വന്നാല്‍ പൂര്‍ണമായ സംരക്ഷണം തരും. ആവശ്യമായ എല്ലാ സുരക്ഷിതത്വവും തരും. പാര്‍ട്ടിക്ക് വ്യക്തമായ നയമുണ്ട്. പാര്‍ട്ടിയെ ചതിച്ചാല്‍ ദ്രോഹിക്കും" - ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശി സംസാരിക്കുന്നതിന്റെ വീഡിയോ ആണിത്. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമാണ് പി കെ ശശി. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫസലുള്ള വെള്ളുവംപാളിയാണ് വീഡിയോ ഫേസ്ബുക്കിൽ ഷെയര്‍ ചെയ്തിരിക്കുന്നത്. കരിമ്പുഴ കോട്ടപ്പുറത്ത് നിന്നാണ് വീഡിയോ എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറയുന്നത്. മുസ്ലീം ലീഗ് വിട്ട് സിപിഎമ്മിലേയ്ക്ക് വന്നവരോടാണ് ശശി സംസാരിച്ചത്. എംഎൽഎയടക്കം എല്ലാവരും മാസ്ക് ധരിച്ചതായി കാണാം. കോവിഡ് വ്യാപനം ശക്തമായ സമീപ ദിവസങ്ങളിലേതാണ് വീഡിയോ.

നേരത്തേയും പല തവണ ഭീഷണി സ്വരത്തിലുള്ള പി കെ ശശിയുടെ ഇടപെടലുകള്‍ വിവാദമായിരുന്നു. ചെര്‍പ്പുളശ്ശേരിക്ക് സമീപം അമിത വേഗതയില്‍ വന്ന ടിപ്പര്‍ ലോറി ഡ്രൈവറോട് "അടിച്ച് നിന്റെ കണ്ണ് പൊട്ടിക്കും" എന്ന് പറഞ്ഞ പി കെ ശശിയുടെ വീഡിയോ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.


Next Story

Related Stories